പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി: എട്ട് പേര്‍ അറസ്റ്റില്‍, കമ്മ്യൂണിസ്റ്റുകാരാണെന്ന് വസുന്ധരരാജെ

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ജയ്പൂര്‍: വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച വിഷയം ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം അറസ്റ്റിലായവരെല്ലാം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി ജുന്‍ജുനുവില്‍ പങ്കെടുത്ത പരിപാടിയിലാണ് ഇവര്‍ കരിങ്കൊടി കാണിച്ചത്.

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വേദം; വേദങ്ങളിൽ സൂര്യനെ പരിഗണിക്കുന്നത്...

1

പരിപാടിക്കിടെ സദസ്സിലുണ്ടായിരുന്നവര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസംഗത്തെ കൂക്കി വിളിക്കുകയും തുടര്‍ന്ന് കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്നു. വസുന്ധര രാജെ തന്റെ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വിവരിക്കുകയായിരുന്നു. ഇതാണ് ഇവരെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം കരിങ്കൊടി കാണിച്ചവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരോ കോണ്‍ഗ്രസുകാരോ ആണെന്ന് ഉറപ്പാണെന്ന് വസുന്ധരരാജെ പറഞ്ഞു. അവര്‍ ഈ പരിപാടി പൊളിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അവര്‍ പറഞ്ഞു. അതേസമയം എന്തിന് വേണ്ടിയാണ് പ്രക്ഷോഭകാരികള്‍ കരിങ്കൊടി കാണിച്ചത് എന്ന ചോദ്യത്തിന് അവര്‍ മൗനം പാലിച്ചു.

2

അതേസമയം കരിങ്കൊടി കാണിച്ചവരില്‍ അഞ്ചു പേരെ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നും മുദ്രാവാക്യം വിളിച്ചെന്നും കോട്‌വാലി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കാര്യമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ഉള#്‌പ്പെട്ട ആറുപേരെ ഒരുദിവസം കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവര്‍ ദേശീയ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലിക ജോലിക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ജോലി സ്ഥിരപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം വസുന്ധരരാജെ പരിഗണിച്ചിരുന്നില്ല. അതാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ തന്നെ കരിങ്കൊടിയുമായി ഇവരെത്തിയത്.

ജിഎസ്ടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍: ജിഎസ്ടി ചവറ്റുകൊട്ടയില്‍ എറിയേണ്ടത്, രാഹുലിന് പിന്തുണ!!

മുലയൂട്ടലും അവകാശവുമെല്ലാം നാട്ടിലുള്ളവര്‍ക്ക് മാത്രം... അറബി നാട്ടില്‍ ഇതൊന്നും നടക്കില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
eight health workers arrested for waving black flags during narendra modi rally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്