എട്ട് മണിക്കൂർ പവർക്കട്ട്; ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവം നടത്തി ആന്ധ്രയിലെ സർക്കാർ ആശുപത്രി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകളോളം നീണ്ടുനിന്ന പവര്‍ കട്ട് കാരണം സെല്‍ഫോണ്‍ ലൈറ്റുകളിലും മെഴുകുതിരി വെളിച്ചത്തിന്റെയും സാന്നിദ്ധ്യത്തില്‍ പ്രസവം നടത്തേണ്ടിവന്നു. സംസ്ഥാനത്തായി പുതുതായി രൂപീകരിച്ച അനകപ്പള്ളി ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം,. എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 6 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ എട്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങിക്കിടക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സ്ത്രീ നവജാത ശിശുവിനൊപ്പം മെഴുകുതിരിയ്ക്കും ടോര്‍ച്ച് ലൈറ്റിനും താഴെ ഇരിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. പവര്‍ കട്ട് ആശുപത്രിയിലെ നിരവധി രോഗികളെ ബാധിച്ചിട്ടുണ്ട്. മറ്റ് വീഡിയോകളില്‍ ആളുകള്‍ കൈകള്‍ കൊണ്ട് കൈക്കുഞ്ഞുങ്ങളെ കാറ്റ് വീശുന്നത് കാണാം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അത്രയും വലിയ ഹോസ്പിറ്റലാണിത്, എന്നാല്‍ ഇവിടെ സൗകര്യങ്ങളൊന്നുമില്ല. ജനറേറ്റര്‍ പോലും ശരിയായ രീതിയില്‍ പ്രവൃത്തിക്കുന്നില്ല, വായുസഞ്ചാരമില്ലാത്ത മുറികളില്‍ കൊതുകിന്റെ ശല്യവും തുടര്‍ന്നതോടെ നരകതുല്യമാണ്. മിനിമം വേണ്ട സൗകര്യങ്ങള്‍ പോലും ഈ ആശുപത്രികളില്‍ ഇല്ലെന്ന് ഒരു രോഗിയുടെ കൂടെ വന്നയാള്‍ പറഞ്ഞു.

അതേസമയം, നര്‍സിപട്ടണത്തെ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രത്യേക സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചതായി വിശാഖപട്ടണം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഹോസ്പിറ്റല്‍ സര്‍വീസസ് (ഡി സി എച്ച് എസ്) രമേശ് കിഷോര്‍ പറഞ്ഞു. ഡീസല്‍ ഇന്‍വെര്‍ട്ടര്‍ ജനറേറ്ററില്‍ മണിക്കൂറുകളോളം ആശുപത്രി പ്രവര്‍ത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ഡീസല്‍ ലഭ്യമല്ലാതായതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ആ സമയത്ത് വൈദ്യുതിയും ഇല്ലായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അതൊന്നും വകവയ്ക്കാതെ അവര്‍ ടോര്‍ച്ച് വെളിച്ചത്തില്‍ പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് (ഏപ്രില്‍ 7) രാവിലെ വിശാഖപട്ടണത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എത്തി ജനറേറ്റര്‍ ശരിയാക്കി. എമര്‍ജന്‍സി ലൈറ്റുകളും കയ്യില്‍ സൂക്ഷിക്കാന്‍ ഞാന്‍ അവരെ ഉപദേശിച്ചെന്നും രമേശ് കിഷോര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം പലയിടത്തും ഇന്നലെ (ഏപ്രില്‍ 6) വൈദ്യുതി മുടങ്ങിയിരുന്നു. അനകപ്പള്ളി, നരസിപട്ടണം തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലും ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയതായി അറിയാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയിലെ (ടി ഡി പി) നിരവധി അംഗങ്ങള്‍ വിഷയം ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പങ്കിട്ട നായിഡു സംസ്ഥാനം ഇരുട്ടിലേക്ക് പോയെന്ന് കുറിച്ചു. പവര്‍കട്ടില്‍ ജനങ്ങള്‍ നരകയാതനയാണ് കാണുന്നത്. ഗ്രാമങ്ങളിലെ ജനങ്ങള്‍ അനധികൃത പവര്‍കട്ട് മൂലം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ പ്രസവം നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ സംസ്ഥാനത്തെ ഈ അന്ധകാരത്തിന് ആരാണ് ഉത്തരവാദി? എന്തുകൊണ്ടാണ് സംസ്ഥാനത്ത് യഥാര്‍ത്ഥ വൈദ്യുതി ഇല്ലാത്തത്? വൈദ്യുതി മുടങ്ങുന്നത് ചോദ്യം ചെയ്ത സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. നായിഡുവിന്റെ മകനും ടിഡിപി എംഎല്‍എയുമായ നാരാ ലോകേഷും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അമരാവതിയിലെ താഡേപള്ളിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം വ്യാഴാഴ്ച താമസക്കാര്‍ക്ക് മെഴുകുതിരികള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications