മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞതൊന്നും വേണ്ട; ബിജെപിയുടെ ഉപമുഖ്യമന്ത്രി ഓഫര്‍ തള്ളി ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിന്‍ഡെയെ നിയോഗിച്ചുള്ള ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിയ്ക്ക് ഭരണ തുടര്‍ച്ച ലഭിക്കാന്‍ കാരണം ഏകനാഥ് ഷിന്‍ഡെ ആണ് എന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.
'ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രിയായി തിരിച്ചെത്താന്‍ അദ്ദേഹം അര്‍ഹനാണ്. ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം അംഗീകരിക്കില്ല,' സഞ്ജയ് ഷിര്‍സാത് വ്യക്തമാക്കി. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തങ്ങളുടെ ആവശ്യം എന്നും അത് നിറവേറ്റുകയാണെങ്കില്‍ ഒരു നല്ല സന്ദേശം ജനങ്ങളിലേക്ക് പോകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഷിന്‍ഡെ മുഖ്യമന്ത്രിയായാല്‍ ഭാവി തിരഞ്ഞെടുപ്പുകളിലും എന്‍ഡിഎയ്ക്ക് നേട്ടം കൊയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി രാംദാസ് അത്തെവാലയുടെ നിര്‍ദേശത്തെ അദ്ദേഹം പരിഹാസത്തോടെ തള്ളി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകട്ടെ എന്നും ഏക്‌നാഥ് ഷിന്‍ഡെ കേന്ദ്രത്തിലേക്ക് മാറട്ടെ എന്നുമായിരുന്നു രാംദാസ് അത്തെവാലയുടെ നിര്‍ദേശം.
ഇതിന് രാംദാസ് അത്തെവാലയെയും അദ്ദേഹം പറഞ്ഞതിനേയും തങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. കേന്ദ്രത്തിലെ രാഷ്ട്രീയം അദ്ദേഹം നോക്കട്ടെ. മഹാരാഷ്ട്രയുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് വിട്ടുതരിക,' സഞ്ജയ് ഷിര്‍സാത് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഷിര്‍സാത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു.
ഷിന്‍ഡെ എവിടെ പോയാലും തങ്ങള്‍ ഒപ്പം പോകുമെന്നായിരുന്നു ശിവസേനയുടെ മുഖ്യ വക്താവ് കൂടിയായ സഞ്ജയ് ഷിര്‍സാത് പറഞ്ഞിരുന്നത്. എന്‍സിപി (എസ്പി) തലവന്‍ ശരദ് പവാറുമായി ഷിന്‍ഡെ കൈകോര്‍ക്കുമോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.
145 സീറ്റില്‍ മത്സരിച്ച് 132 ഇടത്തും ജയിച്ച ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്നാണ് ബിജപി വ്യക്തമാക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനം എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപി മുഖ്യമന്ത്രി സ്ഥാനം ജെഡിയുവിന് വിട്ടുകൊടുത്തിരുന്നു.
ഇതേ ഫോര്‍മുല മഹാരാഷ്ട്രയിലും വേണം എന്നാണ് ശിവസേന പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ല എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേത് എന്നാണ് ബിജെപി പറയുന്നത്. മഹാരാഷ്ട്രയില്‍ ബിഹാര്‍ മാതൃക പിന്തുടരാന്‍ പോകുന്നില്ലെന്ന് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications