തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാൻ നിർദ്ദേശം
ദില്ലി; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ കേസെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ശിരോമണി അകാലിദളിന്റെ പരാതിയെത്തുടർന്നാണ് നടപടി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിനും മറ്റ് പാർട്ടികൾക്കെതിരെ ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചതിനും കെജരിവാളിനെതിരെ കേസ് എടുക്കാൻ പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ സീനിയർ എസ്പി എസ്എഎസ് നഗറിനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാള്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റു പാര്‍ട്ടികളെ 'രാജ്യദ്രോഹികള്‍' എന്ന് വിശേഷിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിംഗ് ആണ് പരാതി ഉന്നയിച്ചത്. പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലിനെതിരേ എഎപിയും പരാതി ഉന്നയിച്ചിരുന്നു. പ്രചാരണ കാലയളവ് അവസാനിച്ചതിന് ശേഷം സുഖ്ബീർ ബാദൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് "വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള വോട്ട് അഭ്യർത്ഥന അടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു എഎപി പരാതി.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയ്ക്കെതിരേയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് പരാതി ഉയർന്നിട്ടുണ്ട്. ചന്നി മാനസയിലെ ഒരു ക്ഷേത്രം സന്ദർശിക്കുകയും സമയം അവസാനിച്ചിട്ടും പ്രദേശത്ത് വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയും ചെയ്തിരുന്നുവെന്നാണ് പരാതി. ആം ആദ്മിയും ശിരോമണി അകാലിദളുമാണ് പരാതി നൽകിയത്.
നാളെയാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ്. 117 നിയസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇക്കുറി ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് പഞ്ചാബിൽ കളമൊരുങ്ങിയിരിക്കുന്നത്.
ഇക്കുറി മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശിരോമണി അകാലിദൾ ബി എസ് പിയുമായി സഖ്യത്തിൽ മത്സരിക്കും.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. പ്രചരണതത്ിൽ വളരെയേറെ മുന്നേറാൻ ആം ആദ്മിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ൽ തങ്ങളുടെ കന്നിയങ്കത്തിൽ 20 സീറ്റുകൾ നേടിയ ആം ആദ്മിക്ക് ഇക്കുറി അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കണ്ട ആവേശം വോട്ടാക്കി മാറ്റാൻ സാധിച്ചാൽ ദില്ലിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് കൂടി ഭരണം എന്ന ആം ആദ്മി സ്വപ്നം സഫലമാകും. നിലവിൽ പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ അത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ആഭ്യന്തര തർക്കങ്ങൾക്കിടയിലും ഒറ്റക്കെട്ടെന്ന് സ്ഥാപിച്ച് ഭരണ തുടർച്ചയ്ക്കുള്ള തീവ്രപോരാട്ടത്തിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി ഭരണത്തിലേറിയ പാർട്ടിക്ക് പക്ഷേ ഇക്കുറി വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല അമരീന്ദറിന്റെ പടിയിറക്കവും കോൺഗ്രസിന് തിരിച്ചടിയായേക്കുമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്.
അതേസമയം അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായുള്ള സഖ്യം തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ സംസ്ഥാനത്ത് ബിജെപി. കർഷക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അമരീന്ദറുമായുള്ള സഖ്യത്തിലൂടെ കർഷകർക്കിടയിലെ അതൃപ്തി മറികടക്കാൻ സാധിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ.












Click it and Unblock the Notifications