കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക്; ഉത്തര്‍ പ്രദേശും പഞ്ചാബും നിര്‍ണായകം, ഒരുക്കമെന്ന് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അടുത്ത വര്‍ഷമാണ് അഞ്ചിടത്തും പോളിങ്. മെയ് അവസാനത്തിലാകും യുപിയിലെ തിരഞ്ഞെടുപ്പ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുമെന്ന സംശയങ്ങള്‍ക്ക് കമ്മീഷനന്‍ വ്യക്തമായ മറുപടി നല്‍കി.

s

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് സാധിച്ചിരുന്നു. ആ അനുഭവം വച്ച് തന്നെയാകും വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, ഉത്തര്‍ പ്രദേശ് വലിയ സംസ്ഥാനമാണ്. 400ലധികം മണ്ഡലങ്ങളുണ്ട്. മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനം പഞ്ചാബാണ്. എല്ലായിടത്തും കൃത്യമായ സമയം തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

യുഡിഎഫിന് കടുത്ത വിമര്‍ശനം; ആര്‍എസ്പി മുന്നണി വിടുമോ? നേതാക്കളുടെ മറുപടി ഇങ്ങനെ...യുഡിഎഫിന് കടുത്ത വിമര്‍ശനം; ആര്‍എസ്പി മുന്നണി വിടുമോ? നേതാക്കളുടെ മറുപടി ഇങ്ങനെ...

പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടന്നത്. സമാനമായ സാഹചര്യം തന്നെയാണ് അടുത്ത വര്‍ഷവും വരുന്നത്. അഞ്ചിടത്തും നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുമെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നതാണ്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം.

യുപിയില്‍ ബിജെപി ഇത്തവണ ശക്തമായ മല്‍സരം നേരിടുമെന്നാണ് വിവരം. യോഗി ഭരണകൂടത്തിനെതിരായ വികാരം മാറ്റിയെടുക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ഉത്തര്‍ പ്രദേശില്‍ ഭരണം നഷ്ടമായാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കങ്ങള്‍. 14.66 കോടി വോട്ടര്‍മാരാണ് യുപിയലുള്ളത്. പഞ്ചാബില്‍ രണ്ടു കോടിയും ഉത്തരാഖണ്ഡില്‍ 78 ലക്ഷം വോട്ടര്‍മാരുണ്ട്. മണിപ്പൂരില്‍ 19.58 ലക്ഷവും ഗോവയില്‍ 11.45 ലക്ഷവുമാണ് വോട്ടര്‍മാര്‍.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

English summary
Election Commission express confident of holding 5 State Assembly Polls in 2022 on time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X