പെയ്ഡ് ന്യൂസ് !! മന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ തെറിപ്പിച്ചു!! മൂന്ന് വര്‍ഷത്തേക്ക് അയോഗ്യൻ!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: പെയ്ഡ് ന്യൂസ് കേസിൽ മധ്യപ്രദേശ് മന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. മധ്യപ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി നരോട്ടാം മിശ്രയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് അയോഗ്യത.

പെയ്ഡ് ന്യൂസ് കേസുമായി ബന്ധപ്പെട്ട തെളിവുകളും മറ്റും പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മന്ത്രിയെ പുറത്താക്കുന്ന നിഗമനത്തിലെത്തിയത്. അപൂർവങ്ങളിൽ അപൂർവമാണ് നടപടി.

narottam mishra

ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രിയാണ് നരോട്ടാം മിശ്ര. പബ്ലിക് റിലേഷൻ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. രാജേന്ദ്ര ഭാരതി എന്നയാളാണ് മിശ്രയ്ക്കെതിരെ പരാതി നൽകിയത്.

2008ൽ മിശ്ര പെയ്ഡ് ന്യൂസിനായി പണം ചെലവാക്കിയിരുന്നുവെന്നും എന്നാൽ ഇത് കണക്കുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നും കാട്ടി 2012ലാണ് രാജേന്ദ്ര ഭാരതി പരാതി നൽകിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മിശ്രയും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും മിശ്രയുടെ ഹർജി തള്ളുകയായിരുന്നു.

English summary
Madhya Pradesh Health Minister Narottam Mishra has been disqualified by the Election Commission over paid news charges.
Please Wait while comments are loading...