കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണം;നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

ന്യൂഡൽഹി: കേന്ദ്ര നിയമ സെക്രട്ടറിക്ക് മുന്നിൽ മർമപ്രധാനമായ ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുന്ന ആവശ്യമാണ് തിരഞ്ഞെടുപ്പു കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഉള്ള അധികാരം നൽകണം എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നൽകണം എന്നാണ് ആവശ്യം.

ec

അംഗീകാരം ഇല്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തിരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗംആയിട്ടാണ് കമ്മീഷന്റെ നടപടി. ചില പാർട്ടികൾ കടലാസിൽ മാത്രമാണ് ഉള്ളതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നും കമ്മീഷൻ പറയുന്നു.

<strong>'ഇന്ന് ജൂണ്‍ 26, ഇന്ത്യയുടെ ജനാധിപത്യം 47 വര്‍ഷംമുമ്പ് ചവിട്ടിമെതിക്കപ്പെട്ട ദിനം';മോദി ജര്‍മനിയില്‍</strong>'ഇന്ന് ജൂണ്‍ 26, ഇന്ത്യയുടെ ജനാധിപത്യം 47 വര്‍ഷംമുമ്പ് ചവിട്ടിമെതിക്കപ്പെട്ട ദിനം';മോദി ജര്‍മനിയില്‍

ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന സംശയം കമ്മിഷൻ ഉയർത്തി. അതേസമയം, രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള അധികാരം കമ്മീഷന് അധികാരം ലഭിക്കണം എങ്കിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. അധികാരം ലഭിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.

കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക

രജിസ്റ്റർ ചെയ്ത, എന്നാൽ അംഗീകാരമില്ലാത്ത 198 രാഷ്ട്രീയ കക്ഷികളെ ഈ ഇടയ്ക്ക് കമ്മീഷൻ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഈ പാർട്ടികൾ ഇല്ലെന്നാണ് ബോധ്യപ്പെട്ടത് എന്നാണ് കമ്മീഷൻ പറയുന്നത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എന്നാൽ അംഗീകൃതമല്ലാത്ത 2800 രാഷ്ട്രീയ കക്ഷികൾ ഉണ്ട് എന്നാണ് കണക്ക്. ഇതിന് പുറമേ, എട്ടു പാർട്ടികളാണ് അംഗീകൃത ദേശീയ കക്ഷികൾ. അമ്പതിലേറെ സംസ്ഥാന കക്ഷികളും ഇപ്പോൾ ഉണ്ട്.

English summary
election commission requested to allow them to cancel the registration of political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X