ഉത്തർ പ്രദേശിലെ ചരിത്രവിജയം: മോദിക്കൊപ്പം പൊക്കത്തില്‍ അമിത് ഷാ... നാല് ഇടത്ത് ബിജെപി ഭരിക്കും!
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉത്തര്‍ പ്രദേശില്‍ ബി ജെ പി നേടിയത്. ജാതി സമവാക്യങ്ങള്‍ വിധിയെഴുതുമെന്ന് കരുതപ്പെട്ട ഉത്തര്‍ പ്രദേശില്‍ പക്ഷേ വിജയിച്ചത് അമിത് ഷാ എന്ന ബി ജെ പി പ്രസിഡണ്ടിന്റെ തന്ത്രങ്ങളാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വ്യക്തമായ പദ്ധതിയോടെയാണ് ബി ജെ പി ഉത്തര്‍ പ്രദേശില്‍ അങ്കത്തിനിറങ്ങിയത്. ചരിത്രവിജയത്തിന് ശേഷം അമിത് ഷായ്ക്ക് പറയാനുള്ളത് കേള്‍ക്കൂ...
Read Also: മോദി ഡാ!!! ചരിത്രവിജയം ആഘോഷിച്ച് സംഘികള്‍... വലിച്ചൊട്ടിക്കുന്നത് കമ്മികളെ... ട്രോളിന്റെ പൊടിപൂരം!!

നാലിടത്ത് ബിജെപി
ഉത്തര്‍ പ്രദേശ് മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി ജെ പി ഭരിക്കും എന്നാണ് ദേശീയ പ്രസിഡണ്ടായ അമിത് ഷാ പറയുന്നത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവയ്‌ക്കൊപ്പം തുലാസില്‍ നില്‍ക്കുന്ന ഗോവയിലും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി.

മോദി ജനപ്രിയന്‍
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ നേതാവാണ് നരേന്ദ്ര മോദി എന്ന് പറയാന്‍ അമിത് ഷായ്ക്ക് മടിയൊന്നും ഇല്ല. ഉത്തര്‍ പ്രദേശില്‍ കണ്ടത് മോദി തരംഗമാണ് എന്ന് കടുത്ത മോദി വിമര്‍ശകര്‍ പോലും അംഗീകരിച്ചുകഴിഞ്ഞ കാര്യമാണ്.

മുഖ്യമന്ത്രി നാളെ
ഉത്തര്‍ പ്രദേശില്‍ ആരാണ് മുഖ്യമന്ത്രി എന്ന കാര്യം നാളെ തീരുമാനിക്കും എന്നാണ് അമിത് ഷാ പറയുന്നത്. 403 അംഗ അസംബ്ലിയില്‍ 300ലേറെ സീറ്റുകള്‍ വാരിയാണ് ബി ജെ പി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് - എസ് പി സഖ്യത്തിന് 100 സീറ്റ് പോലും കിട്ടിയില്ല.

നോട്ട് നിരോധനം
നോട്ട് നിരോധനം ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ നോട്ട് നിരോധനം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ ബി ജെ പിയെ തൂത്തെറിയും ഈ തിരഞ്ഞെടുപ്പില്‍ എന്നായിരുന്നു പ്രതിപക്ഷം ആഞ്ഞ് വിശ്വസിച്ചിരുന്നത്.

ഇത് ജനങ്ങളുടെ വിജയം
രാജ്യത്തെ ജനങ്ങളുടെ വിജയമാണ് ഇത്. ഒപ്പം നരേന്ദ്ര മോദിയുടെ പോളിസികളുടെയും. തങ്ങള്‍ക്ക് ആത്മവിശ്വാസം തന്ന് കൂടെ നിന്ന ഈ രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ക്ക് നന്ദി പറയുന്നു - അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ പ്രകടനം നോക്കി. വിഭാഗീയതയെ തള്ളിക്കളഞ്ഞു.

ജനങ്ങള്‍ ബിജെപിക്ക് ഒപ്പം
രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ബി ജെ പിക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് വിജയം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സമയമാണ് ഇനി. ഞങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കും.












Click it and Unblock the Notifications