Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് പരിഷ്കരണം സുപ്രീംകോടതിയുടെ പണിയല്ല?

ദില്ലി: തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടത്താനുള്ള അവകാശം സുപ്രീം കോടതിയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള അവകാശം നിയമ നിര്‍മ്മാണ സഭയുടെയും സര്‍ക്കാരിന്റെയും അധികാര പരിധിയ്ക്കുള്ളിലാണ് വരുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

നിയമന്ത്രാലയമാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതുള്‍പ്പെടയുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കേന്ദ്രം സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലം ശ്രദ്ധേയമാണ്.

Supreme Court

സര്‍ക്കാരിന്റെ അധികാരപരിധിയിലും നയങ്ങളിലും കോടതി ഇടപെടല്‍ ഉണ്ടാകരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ടതിന് ശേഷം ആര്‍ എം ലോധ, എസ്‌കെ സിംഗ് എന്നിവരടങ്ങുന്ന ബഞ്ച് കേന്ദ്ര നിലപാടിനോടുള്ള തീരുമാനം അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ആഴ്ചയ്ക്കകം പ്രതികരണം അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി അറിയിച്ചിരിയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അനുസരിച്ച് കുറ്റവാളികളാകുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണം. ഒട്ടേറെ നേതാക്കള്‍ ഇത്തരം കേസുകളില്‍ വിചാരണ നേരിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാണ്.മാത്രമല്ല ഈ ഉത്തരവിനെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു. രാഷ്ട്രീയ പകപോക്കലുകള്‍ക്കായി നിയമം ഉപയോഗിക്കപ്പെടുമെന്നുമാണ ്‌സര്‍്ക്കാരിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+