യാത്രയില്‍ ചരിത്രം കുറിക്കാന്‍ ബംഗളൂരു, പരിസ്ഥിതിക്ക് കൂട്ടായി ഇനി യാത്ര, ഒപ്പം സുഗമവും

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി ബസ് യാത്ര കൂടുതല്‍ സുഗമവും പരിസ്ഥിതി സൗഹാര്‍ദപരവുമാകുന്നു. ആദ്യമായി ബെംഗളൂരു റോഡുകളില്‍ ഇലക്ട്രിക് ബസ് ഓടും. 150 ഓളം ഇലക്ട്രിക് ബസുകളാകും പുറത്തിറക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇലക്ട്രിക് ബസുകള്‍ നിരത്തുകളിലിറക്കുന്നത്.

ആൺകുട്ടികൾ ബെല്ലടിച്ചേ ക്ലാസിൽ കയറൂ.. 'ലോകകപ്പ് നേടിയ' അർജന്റീന ഫാൻസിന്റെ ആഹ്ലാദം, അർമാദം, ട്രോളുകൾ!

2014ല്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വന്‍ നിക്ഷേപം തന്നെ വേണമെന്നതിനാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതി പ്രാവര്‍ത്തിതകമാകാന്‍ പോവുകയാണ്.

bengaluru

ആമസോണിനെ പറ്റിച്ച് 21കാരന്‍ നേടിയത് 50 ലക്ഷം രൂപ, കള്ളന്‍ പിടിയില്‍, തട്ടിപ്പിന്റെ കഥ ഇങ്ങനെ...
പദ്ധതി നടപ്പാകുന്നതോടെ പരിസ്ഥിതി സൗഹാര്‍ദപരമായ യാത്രാ സൗകര്യം ഒരുക്കുന്ന ആദ്യ നഗരം എന്ന നേട്ടവും ബംഗളൂരുവിനായിരിക്കും. 150 ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ ഇറക്കുന്നതിനായുള്ള ടെന്‍ഡര്‍ സ്വീകരിക്കാനുള്ള നടപടികള്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കണോമിക്‌സ് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ബസിന് 85 ലക്ഷം മുതല്‍ ഒരു കോടി വരെ സബ്‌സിഡി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംടിസി എംഡി വി പൊന്നുരാജ് പറയുന്നു. ഇലക്ട്രിക് ബസുകളുടെ ഓപ്പറേറ്റിങ് കോസ്റ്റ് ഡീസല്‍ ബസുകളേക്കാള്‍ കുറവാണ്. ഇലക്ട്രിക് ബസുകള്‍ ഡീസല്‍ ബസുകളെ അപേക്ഷിച്ച് 27 ശതമാനം വരുമാനവും 82 ശതമാനം ലാഭവും ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതോടെ വര്‍ഷം പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്ിന്റെ അളവില്‍ 25 ടണ്ണിന്റെ കുറവുണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.

English summary
electric buses bengaluru roads

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്