കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-തപാല്‍ വോട്ട്: ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവസരമില്ല

Google Oneindia Malayalam News

ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള ഇ-തപാല്‍ വോട്ടിന്‍റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് അവസരം ഉണ്ടായേക്കില്ല. യുഎസ്, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, ഓസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടർമാർക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം. തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെയും വിദേശകാര്യാ മന്ത്രാലയത്തിലെയും ഉദ്യോഗസഥര്‍ ഇ-തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന ജനാധിപത്യ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ടിന് അവസരം നല്‍കുക എന്നതാണ് ആലോചന. തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചനയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥന്‍ ബാലറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വോട്ടര്‍ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.

nri-vote-

Recommended Video

cmsvideo
വോട്ടർ പട്ടികയിൽ ഡിസംബർ 31 വരെ പേരുചേർക്കാം | Oneindia Malayalam

പുതിയ രീതി നടപ്പിലാക്കുന്നതിനുള്ള കരട് മാര്‍ഗ്ഗ രേഖ സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷനും വിദേശ കാര്യാ മന്ത്രാലയവും ചര്‍ച്ച നടത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മുദ്ര വെച്ച കവറില്‍ ബാലറ്റ് എംബസിയിലേക്ക് തിരികെ നല്‍കണം. പിന്നീട് എംബസി ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച് നല്‍കും. അതേസമയം, കേരള ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ഇ-തപാല്‍ വോട്ട് നടപ്പിലാക്കാന്‍ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

English summary
electronic postal vote: Expatriates in the Gulf countries will not have the opportunity in the first phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X