Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍

Recommended Video

cmsvideo
    ദില്ലിയിലെ റാലിയില്‍ ഗൗതം ഗംഭീറിനെ കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം

    ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ദില്ലിയില്‍ ബിജെപി.2014 ല്‍ മുഴുവന്‍ സീറ്റുകളും ബിജെപിയാണ് ഇവിടെ തൂത്തുവാരിയത്. ഇത്തവണ കോണ്‍ഗ്രസും ആംആദ്മിയും സഖ്യത്തിലാണ് മത്സരിക്കുകയെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സഖ്യം ഉപേക്ഷിച്ചതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

    ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ഈസ്റ്റ് ദില്ലിയില്‍ ബിജെപിക്കായി ഇറങ്ങിയത് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ്. വലിയ പ്രതീക്ഷയാണ് ഗംഭീറില്‍ ബിജെപി വയ്ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിറക്കിയ തീപൊരു സ്ഥാനാര്‍ത്ഥിയെ കേള്‍ക്കാന്‍ ദില്ലിയില്‍ ജനം എത്തിയില്ലെന്നതാണ് ബിജെപിക്ക് ആശങ്ക പകര്‍ന്നിരിക്കുന്നത്. ഗംഭീറിന്‍റെ പരിപാടിയിലെ ആളൊഴിഞ്ഞ സദസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

     ദില്ലിയില്‍

    ദില്ലിയില്‍

    ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ ജനവിധി തേടുന്നത്. ഇവിടെ കോണ്‍ഗ്രസിന്‍റെ അരവിനന്ദര്‍ ലവ്ലിയും ആംആദ്മിയുടെ അതിഷിയുമാണ് ഗൗതം ഗംഭീറിനെതിരായ സ്ഥാനാര്‍ത്ഥികള്‍.

     ഗംഭീറിനായി

    ഗംഭീറിനായി

    ദില്ലിയിലെ ബിജെപിയുടെ തുറുപ്പ് ചീട്ടായാണ് ബിജെപി ഗംഭീറിനെ ഇറക്കിയത്. എന്നാല്‍ ഫയര്‍ ബ്രാന്റ് നനഞ്ഞ പടക്കമാകുന്ന കാഴ്ചയാണ് ബിജെപിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

     രാജ്നാഥ് സിങ്ങും

    രാജ്നാഥ് സിങ്ങും

    ദില്ലിയില്‍ കഴിഞ്ഞ ദിവസം ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ബിജെപി തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരുന്നു.ഗൗതം ഗംഭീറിനും മനോജ് തിവാരിക്കും വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പ്രചരണത്തിന് എത്തിയത്.

     ആളില്ല

    ആളില്ല

    ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിക്ക് പക്ഷേ ആളെത്തിയില്ല. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതിന്‍റെ ചിത്രം പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

     കസേരകള്‍ മാത്രം

    കസേരകള്‍ മാത്രം

    ഇത് ആദ്യമായല്ല ബിജെപി നേതാക്കളുടെ പരിപാടിയില്‍ ആളുകളുടെ പങ്കാളിത്തം കുറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പല പ്രചരണ യോഗങ്ങളിലും ഇത്തരത്തില്‍ ജനപങ്കാളിത്തം കുറഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ട്വിറ്റര്‍

    ട്വിറ്റര്‍ പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+