Get Updates
Get notified of breaking news, exclusive insights, and must-see stories!

'എമ്പുരാന്‍ മാത്രമല്ല, ഭീഷ്മപര്‍വവും മുംബൈ പൊലീസും ഉണ്ടയും ദേശവിരുദ്ധം'; ആര്‍എസ്എസ് മുഖപത്രം

എമ്പുരാന്‍ വിവാദത്തിന് പിന്നാലെ മലയാളത്തിലെ മറ്റ് ചിത്രങ്ങളെ കൂടി വിമര്‍ശിച്ച് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. എമ്പുരാനെതിരെ ഉണ്ടായ പ്രതിഷേധം ഗുജറാത്ത് കലാപത്തെ ചിത്രീകരിച്ചത് കൊണ്ട് മാത്രമല്ല എന്നും സിനിമയുടെ മൊത്തത്തില്‍ നല്‍കുന്ന സന്ദേശം ഒരു പ്രത്യേക വിഭാഗത്തെ ആശങ്കപ്പെടുത്തുന്നതാണ് എന്നുമാണ് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനം അവകാശപ്പെടുന്നത്.

വികലവും ഭിന്നിപ്പിക്കുന്നതുമായ ഒരു ആഖ്യാനം അവതരിപ്പിച്ചുകൊണ്ട് ചിത്രം രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വര്‍ഗീയ ശത്രുതയെ അപകടകരമാംവിധം ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഐക്യവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുപകരം, മതസമൂഹങ്ങള്‍ക്കിടയില്‍ അവിശ്വാസവും ശത്രുതയും വിതയ്ക്കുന്നതിനാണ് ചരിത്ര സംഭവങ്ങളെയും സാമൂഹിക സംഘര്‍ഷങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

empuraan

തലമുറകളായി സമാധാനപരമായ ജീവിതം നയിച്ച സാധാരണ പൗരന്മാര്‍ക്കിടയില്‍ വിഷലിപ്തമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള സാധ്യതയാണ് സിനിമയുടെ പ്രമേയത്തില്‍ ഉള്ളത് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തുന്നത് കാണിക്കുന്ന എമ്പുരാന്‍ പ്രതികാരത്തിന്റെ പേരില്‍ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുകയാണ്.

സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്ക് ഇന്ധനം നല്‍കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നതാണ് ഇത്തരം രംഗങ്ങള്‍. ഉന്നത ഉദ്യോഗസ്ഥരെ പൈശാചികവല്‍ക്കരിക്കുന്നതിനോ വര്‍ഗീയമായി സെന്‍സിറ്റീവ് ആയ ഒരു ആഖ്യാനത്തിലൂടെയും അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളിലൂടെയും അവര്‍ക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനോ ഒരു ന്യായീകരണവുമില്ല എന്നും ലേഖനം പറയുന്നു.

'രാജ്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തമുള്ള പ്രധാന ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ലോഗോയുടെ നഗ്‌നമായ ദുരുപയോഗമാണ് മൂന്നാമത്തെ പ്രധാന പ്രശ്‌നം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ പൈശാചികവല്‍ക്കരിക്കുന്നതും ഈ സിനിമയില്‍ ആശങ്കാജനകമായ ഒരു വശമാണ്,' ലേഖനത്തില്‍ പറയുന്നു.

എന്‍ഐഎ, ഐബി പോലുള്ള ഏജന്‍സികളെ സിനിമയില്‍ ചിത്രീകരിക്കുന്നത് രാജ്യത്തെ ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഇസ്ലാമിക-ഇടതുപക്ഷ പ്രചാരണത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് എന്നും ഒരു വാണിജ്യ സിനിമയില്‍ എന്‍ഐഎയുടെ ചിഹ്നം അനധികൃതമായി ഉപയോഗിക്കുന്നത് ഒരു ധാര്‍മ്മിക ലംഘനം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ സ്ഥാപനങ്ങളിലൊന്നിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്ന കുറ്റകൃത്യവുമാണ് എന്നും ലേഖനം ആരോപിക്കുന്നു.

എമ്പുരാനില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രമായ സയ്യിദ് മസൂദ് എന്ന പേര് തീവ്രവാദിയായ മൗലാന മസൂദ് അസ്ഹറിന്റെ പേരിനോട് സാമ്യം വന്നത് വെറും യാദൃശ്ചികമോ ദുഷ്ടമായ രൂപകല്‍പ്പനയുടെ ഭാഗമോ ആണോ എന്നും ലേഖനം ചോദിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില മലയാളം, തമിഴ് സിനിമകള്‍ ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ഭീകരത, ദേശവിരുദ്ധ വികാരങ്ങള്‍, മയക്കുമരുന്ന് ദുരുപയോഗം, മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നവയാണ് എന്നും ലേഖനം പറയുന്നു.

'ഭീഷ്മ പര്‍വ്വം, മുംബൈ േെപാലീസ് തുടങ്ങിയ മലയാള സിനിമകളില്‍ നായകന്‍ നാവിക ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്നു. പ്രതിരോധ ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുക മാത്രമല്ല, നമ്മുടെ സായുധ സേനയെ സ്‌ക്രീനില്‍ കളങ്കപ്പെടുത്താതിരിക്കാന്‍ സൃഷ്ടിച്ച നിയമപരവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു,' ലേഖനത്തില്‍ പയുന്നു.

യൂണിഫോമിലുള്ള കരസേന, നാവിക ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നത്, മലയാള സിനിമയില്‍ ആവര്‍ത്തിച്ചുള്ള വിഷയമായി മാറിയിരിക്കുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മറ്റൊരു മലയാള ചിത്രമായ ഉണ്ട, മാവോയിസത്തെ മഹത്വവല്‍ക്കരിക്കുന്നതാണ്. ഭീഷ്മ പര്‍വ്വവും മറ്റ് നിരവധി മലയാള-തമിഴ് സിനിമകളും മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ അനാവശ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് സമൂഹത്തില്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം സാധാരണ നിലയിലാക്കാന്‍ കാരണമായി. സിനിമയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ സംഭവങ്ങള്‍ ഈ ആശങ്കകളെ കൂടുതല്‍ സാധൂകരിക്കുന്നതാണ് എന്നും ലേഖനം അവകാശപ്പെടുന്നു. 2022-ല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തി കൊക്കെയ്ന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് എന്നിവയുള്‍പ്പെടെ വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു എന്നും ലേഖനം പറയുന്നു.

Take a Poll

ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കല്‍, മയക്കുമരുന്ന് സംസ്‌കാരം, ഹിന്ദു സമൂഹത്തെ പൈശാചികവല്‍ക്കരിക്കല്‍, ദേശവിരുദ്ധ വാചാടോപം, സംസ്ഥാനത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കല്‍, ദേശീയ ചിഹ്നങ്ങളോടും സ്ഥാപനങ്ങളോടും അനാദരവ്, ദേശീയ അഖണ്ഡതയോടുള്ള വെല്ലുവിളികള്‍ എന്നിവയാല്‍ സവിശേഷമായ ഈ അപകടകരമായ രീതി ചില സിനിമകളുടെ നിര്‍വചന സ്വഭാവമായി മാറിയിരിക്കുന്നു.

നയ പരിഷ്‌കാരങ്ങളിലൂടെയും കര്‍ശനമായ ഓണ്‍-ഗ്രൗണ്ട് എന്‍ഫോഴ്സ്മെന്റിലൂടെയും ഈ 'പുതിയ വിഭാഗ' സിനിമകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അധികാരികാണ്. അത്തരം സിനിമകളുടെ ഫണ്ടിംഗ് രീതികളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ദിശയിലുള്ള ആദ്യപടി എന്ന് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+