അഗസ്ത വെസ്റ്റ്ലാന്‍ഡ്: എന്‍ഫോഴ്സ്മെന്‍റ് ചാര്‍ജ് ഷീറ്റില്‍ അഹമ്മദ് പട്ടേലും ഗാന്ധി കുടുംബവും!!
ദില്ലി: അഗസ്ത വെസ്റ്റലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് ക്രിസ്റ്റിയന്‍ മിഷേലിനെതിരെ ചുമത്തിയ ചാര്‍ജ് ഷീറ്റില്‍ അഹമ്മദ് പട്ടേലും സോണിയ ഗാന്ധിയും. അഗ്‌സ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിയിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെയുള്ള ചാര്‍ജ് ഷീറ്റിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഹമ്മദ് പട്ടേലും സോണിയ ഗാന്ധിയും ഉള്‍പ്പെടുന്നത്.
ചോദ്യം ചെയ്യവേ മിഷേല്‍ എപി എന്ന് സൂചിപ്പിച്ചത് അഹമ്മദ് പട്ടേലിനെയാണെന്നും ഫാം എന്നത് ഫാമിലിയാണെന്നും എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടേഴ്‌സിന്റെ ചാര്‍ജ്ഷീറ്റില്‍ പറയുന്നു. 2018ലാണ് മിഷേലിനെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇവരിലാരെയും പ്രതി ചേര്‍ത്തിട്ടില്ല, പേരു പരാമര്‍ശിക്കമാത്രമാണ് ചെയ്തത്. എന്നാല്‍ എന്തിന്റെ പേരിലാണ് ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല.

സമാനമായി ഇറ്റാലിയന്‍ വനിതയുടെ മകന്‍ അടുത്ത പ്രധാനമന്ത്രി തുടങ്ങിയ പരാമര്‍ശവും ചാര്‍ദ് ഷീറ്റിലുണ്ട്. മിഷേല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ചെന്നും ചാര്‍ജ് ഷീറ്റില്‍ ആരോപിക്കുന്നു. 2009ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ ഇഡി എത്തിയത്. മിഷേല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചീഫിനയച്ച കത്തായിരുന്നു ഇത്.
സമാനമായി പ്രധാനമന്ത്രി ഓഫീസിലും പ്രതിരോധ വകുപ്പിലും നടക്കാന്‍ പോകുന്നതെന്തെന്ന് മാസങ്ങള്‍ക്ക് മുന്നേ തന്നെ മിഷേലിന് അറിയാന്‍ സാധിച്ചിരുന്നു എന്നും ഇഡി പറയുന്നു. മന്‍മോഹനും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും തമ്മിലുള്ള ചര്‍ച്ചയുടെ വിവരങ്ങളും മിഷേല്‍ ചോര്‍ത്തിയിരുന്നു.ഇഡിയുടെ ചാര്‍ജ് ഷീറ്റിലെ പല പരാമര്‍ശങ്ങളും നരേന്ദ്രമോദി സര്‍ക്കാറിന് കൂടുതല്‍ കരുത്തേകുന്നതാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications