ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിദേശനാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു എന്നാണ് വിവരം.
ബോളിവുഡ് നടിയായ ജൂഹി ചൗളയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മൗറീഷ്യസ് കമ്പനിക്ക് ഐപിഎല്‍ ടീമായ നൈറ്റ് റൈഡേഴിന്റെ ഓഹരികള്‍ വിറ്റപ്പോള്‍ ഓഹരി മൂല്യം കുറച്ചു കാണിച്ചു എന്നതാണ് കേസ്. ഇതിന്റെ പേരില്‍ താരത്തിന് കഴിഞ്ഞമാസം സമന്‍സ് ലഭിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായിരുന്നു ഷാരൂഖ് ഖാന്‍.

സംഭവത്തില്‍ നൂറ് കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് ഷാരൂഖ് ഖാന്റെ പേരില്‍ ആരോപിക്കപ്പെടുന്നത്. കേസില്‍ ജൂഹി ചൗളയേയും ഭര്‍ത്താവിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
തനിക്കെതിരായ ആരോപണങ്ങല്‍ ഷാരൂഖ് ഖാന്‍ നിഷേധിച്ചു. താന്‍ ചട്ടലംഘനം നടന്നിയിട്ടില്ലെന്ന് അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരോട് പറഞ്ഞു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications