20 കുരുന്നുകളുടെ ജീവനെടുത്ത് 'കാലന്‍' ട്രക്ക്; അപകട കാരണം അമിത വേഗത
എട്ട് കുട്ടികള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്.
ലക്‌നൗ: സ്‌കൂള്‍ ബസില്‍ ട്രക്കിടിച്ച് ഇരുപത് കുട്ടികള്‍ മരിച്ചു. അമിത വേഗത്തിലെത്തിയ ട്രക്ക് സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു ഉത്തര്‍പ്രദേശിലെ അലിഗഞ്ചിലാണ് സംഭവം. ബസിലുണ്ടായിരുന്നന നാല്‍പ്പതിലധികം കുട്ടികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ നിരവധി കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ അലിഗഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. എട്ട് കുട്ടികള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യുപി ഡിജിപി ജാവേദ് അഹ്മദ് പറഞ്ഞു. അതിശൈത്യം കാരണം സ്‌കൂളുകള്‍ തുറക്കരുതെന്ന നിര്‍ദേശം നേരത്തെ ജില്ലാ ഭരണകൂടം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ അതീവ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. മരിച്ച കുട്ടികളുടെ കുടുബാംഗങ്ങളുടെ വേദനക്കൊപ്പം നില്‍ക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കുട്ടികളുടെ ദാരുണമരണത്തില്‍ ദുഖമറിയിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തി. സംഭവസ്ഥലത്ത് പോയി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ അധികൃതരോട് നിര്‍ദേശിച്ചതായും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications