കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ മുസ്ലീമിനെ പോലും ഹിന്ദു എന്ന് വിളിക്കുന്നു: ഗോവ മുഖ്യമന്ത്രി

  • By Aswathi
Google Oneindia Malayalam News

പനാജി: ഗോവ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണോ എന്ന തിരക്കിട്ട ചര്‍ച്ചയിലാണെന്ന് തോന്നുന്നു. മുഖ്യനുള്‍പ്പടെയുള്ള മന്ത്രിമാരുടെ ചര്‍ച്ചാവിഷയം ഇതാണ്. ഗള്‍ഫ് നാടുകളില്‍ ഇന്ത്യയിലെ മുസ്ലീമിനെ കൂടെ ഹിന്ദുവെന്നാണ് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് മുസ്ലീങ്ങളെ പോലും ഹിന്ദു എന്ന് വിളിക്കുന്നതെന്ന് ബുധനാഴ്ച നിയമ സഭയിലാണ് അദ്ദേഹം പറഞ്ഞത്. ഇത് മറ്റ് മതത്തോട് കാണിക്കുന്ന ബഹുമാനക്കുറവാണെന്നും മുഖ്യന്‍ പറയുന്നു.

manohar-parikkar

പുരാവസ്തു പഠനത്തെ പറ്റിയുള്ള ചര്‍ച്ചയ്ക്കിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വേദത്തില്‍ ഹിന്ദു എന്ന വാക്കില്ലെന്നും നമ്മുടെ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഉണ്ടെന്ന് തെറ്റിദ്ധരിച്ചതാവാം എന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് റാണ പറഞ്ഞു.

ഇന്ത്യ നേരത്തേ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞിരുന്നു. നരേന്ദ്ര മോദി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് കോപ്പറേറ്റ് മന്ത്രിയായ ദീപക് ധവാലിക്കര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ടതില്ല. ഇന്ത്യ നേരത്തെ തന്നെ ഒരു ഹിന്ദു രാഷ്ട്രമാണ്. എല്ലാ ഇന്ത്യക്കാരും ഹിന്ദുസ്ഥാനികളായ ഹിന്ദുക്കളാണെന്നാണ് ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞത്.

English summary
Hindu is a word used by 'non-Indians referring to Indians, many times irrespective of religion' and in the Gulf countries even a Muslim from India is called a Hindu, chief minister Manohar Parrikar told the Goa legislative assembly on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X