'രാഖി സാവന്ത് വരേയാകും': കങ്കണ ബിജെപി സ്ഥാനാർത്ഥിയാവുമോ, പരിഹസിച്ച് ഹേമമാലിനി
മഥുര: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥിയായി മഥുരയില്‍ നിന്നും കങ്കണ റണാവത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിലവിലെ സ്ഥലം എം പിയും ബി ജെ പിനേതാവുമായ ഹേമമാലിനി. നിങ്ങള്‍ക്ക് മഥുരയില്‍ സിനിമ താരങ്ങളെ മാത്രമേ ആവശ്യമുള്ളുവെന്നാണ് അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് ഹേമമാലിനി ചോദിക്കുന്നത്. "കൊള്ളാം, കൊള്ളാം... നിങ്ങൾക്ക് മഥുരയിൽ സിനിമാ താരങ്ങളെ മാത്രമേ ആവശ്യമുള്ളൂ. നാളെ രാഖി സാവന്ത് പോലും ആകും ," ബി ജെ പി എംപി പറഞ്ഞു.

അടുത്തിടെ, കങ്കണ റണാവത്ത് വൃന്ദാവനിലെ പ്രശസ്തമായ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചിരുന്നു. അവിടെ കുടുംബത്തോടൊപ്പം പ്രാർത്ഥനകൾ നടത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കാറിൽ നിന്ന് ഇറങ്ങിയ താരത്തിന് ചുറ്റും വന്‍ ജനക്കൂട്ടം തടിച്ച് കൂടുകയും ചെയ്തിരുന്നു. തിരക്ക് കാരണം കങ്കണയെ ക്ഷേത്രത്തിൽ നിന്ന് പുറത്തുകടത്തുന്നതിന് വേണ്ടി കനത്ത സുരക്ഷയായിരുന്നു ക്ഷേത്രത്തിന് അകത്തും പുറത്തും ഏർപ്പെടുത്തിയിരുന്നത്.

സന്ദർശന വേളയിൽ, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് താരം ഒഴിവാക്കിയെങ്കിലും റണാവത്ത് രാഷ്ട്രീയ രംഗത്തേക്ക് കടക്കുമെന്ന വാർത്തകൾ പ്രചരിച്ചുകൊള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലം എംപിയുടെ പ്രതികരണം. "കൊള്ളാം, അത് കൊള്ളാം... എന്റെ അഭിപ്രായത്തെക്കുറിച്ച് ഞാൻ എന്ത് പറയും? നിങ്ങൾക്ക് മഥുരയിൽ സിനിമാ താരങ്ങളെ മാത്രമേ ആവശ്യമുള്ളൂ. മറ്റൊരാൾ എംപിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അവരെ അനുവദിക്കില്ല, കാരണം നിങ്ങളുടെ അഭിപ്രായത്തിൽ ഒരു സിനിമാതാരം മാത്രമേ മഥുരയിൽ നിന്ന് എംപിയാകൂ. നാളെ രാഖി സാവന്തും ആകും''- ഹേമമാലിനി പറഞ്ഞു.

2014ലും 2019ലും രണ്ട് തവണ മഥുരയിൽ നിന്ന് ഹേമമാലിനി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്കിയാണ്. സജീവമായി രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന കങ്കണയാവട്ടെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആസ്പദമാക്കി 2021 സെപ്തംബറിൽ പുറത്തിറങ്ങിയ 'തൈലവി'യുടെ പ്രമോഷൻ വേളയിൽ ആരാധകർ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.

അഭിനയ ജീവിതത്തിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അന്ന് കങ്കണ വ്യക്തമാക്കി. 2019 ല്‍ മഥുര മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹേമമാലിന വിജയിച്ചത്. 2014 ലും ആർ എല്‍ ഡിയുടെ ജയന്ത് ചൌധരിക്കെതിരെ 3,30,743 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ താരത്തിന് സാധിച്ചു. 2009ല്‍ 169313 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയന്ത് ചൌധരിയായിരുന്നു മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

അതേസമയം, സംവിധായകൻ സർവേഷ് മേവാരയുടെ 'തേജസ്' എന്ന ചിത്രത്തിലാണ് കങ്കണ റണാവത്ത് അടുത്തതായി അഭിനയിക്കുന്നത്, ഒരു ഇന്ത്യൻ എയർഫോഴ്സ് പൈലറ്റിന്റെ വേഷമാണ് അവർ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇനിയും കാത്തിരിക്കുകയാണ്. അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന 'എമർജന്‍സിയും'താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്'
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications