'മൂന്നാം ഭർത്താവിനെ അടിച്ച് പുറത്താക്കി', നടി വനിത വിജയകുമാർ വീണ്ടും വിവാദത്തിൽ, പൊട്ടിക്കരഞ്ഞ് ലൈവ്
ചെന്നൈ: നടിയും ബിഗ്ബോസ് താരവും ആയ വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വാര്‍ത്തയും ചര്‍ച്ചകളും ആയിരുന്നു. വിഷ്യല്‍ ഇഫക്ട്സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാം വിവാഹം. പിന്നാലെ പീറ്ററിന്റെ ഭാര്യ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ വിവാദം കത്തി.
പീറ്റര്‍ പോളിനെ വനിത കരണത്തടിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു എന്ന വാര്‍ത്തയാണിപ്പോള്‍ പുതിയ ചര്‍ച്ചാ വിഷയം. പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വനിത വിജയകുമാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

മൂന്നാമത്തെ വിവാഹവും വിവാദത്തിൽ
ഈ വര്‍ഷം ജൂണിലാണ് പീറ്റര്‍ പോളുമായുളള വനിതയുടെ വിവാഹം നടന്നത്. ആദ്യത്തെ രണ്ട് വിവാഹങ്ങളും പിന്നാലെയുളള വേര്‍പിരിയലുകളും മൂന്നാമത്തെ വിവാഹവും വനിത വിജയകുമാറിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ താനുമായുളള ബന്ധം നിയമപരമായി പീറ്റര്‍ വേര്‍പെടുത്തിയിട്ടില്ല എന്ന് ആരോപിച്ച് ഭാര്യ എലിസബത്ത് രംഗത്ത് വന്നിരുന്നു.

അടിച്ചിറക്കിയെന്ന് പ്രചാരണം
സിനിമാ താരങ്ങളായ കസ്തൂരിലും ലക്ഷ്മി രാമകൃഷ്ണനും അടക്കമുളളവര്‍ എലിസബത്തിന് പിന്തുണയുമായി എത്തിയതോടെ വിവാദം കൊഴുത്തു. ഒരിടവേളയ്ക്ക് ശേഷമാണ് വനിത വിജയകുമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പീറ്റര്‍ പോളിനെ വനിത വീട്ടില്‍ നിന്നും അടിച്ചിറക്കി എന്നാണ് പ്രചാരണം. ഇതേക്കുറിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വീഡിയോയില്‍ വനിതയുടെ വിശദീകരണം..

മദ്യത്തിനും മയക്ക് മരുന്നിനും അടിമ
പീറ്റര്‍ പോള്‍ അമിതമായി മദ്യത്തിനും മയക്ക് മരുന്നിനും അടിമ ആണെന്ന് വനിത ആരോപിക്കുന്നത്. അത് കാരണം പീറ്ററിന് ഒരിക്കല്‍ ഹൃദയാഘാതവും ഉണ്ടായി. ഉടനെ തന്നെ പീറ്ററിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തങ്ങള്‍ അപ്പോള്‍ ജീവിതം തുടങ്ങുന്ന ഘട്ടം ആയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയതോടെ പീറ്റര്‍ വീണ്ടും പഴയത് പോലെ ആയെന്നും വനിത പറഞ്ഞു.

കടം വാങ്ങിയും മദ്യപാനം
മദ്യപാനവും പുകവലിയും മാത്രമായി. ഒരിക്കല്‍ പീറ്റര്‍ ചുമച്ച് ചോര തുപ്പിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പീറ്റര്‍ ഒരാഴ്ച ഐസിയുവില്‍ കിടന്നുവെന്നും വനിത പറയുന്നു. കുടിച്ച് ലക്ക് കെട്ട് പീറ്റര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പതിവായി. മാത്രമല്ല മദ്യപിക്കാന്‍ പണമില്ലാതാകുമ്പോള്‍ സിനിമയിലെ സുഹൃത്തുക്കളോട് കടം വാങ്ങിയും മദ്യപിക്കാന്‍ പീറ്റര്‍ ആംരഭിച്ചുവെന്നും വനിത വ്യക്തമാക്കി.

ഫോണില്‍ ട്രാക്കര്‍ വെച്ചു
തന്നെയും തന്റെ കുട്ടികളേയും ഓര്‍ക്കുന്നില്ലെങ്കില്‍ മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എങ്കിലും മദ്യപിക്കുന്നത് അവസാനിപ്പിക്കാന്‍ താന്‍ ആവശ്യപ്പെട്ടു. എങ്കിലും പീറ്റര്‍ തയ്യാറായില്ല. ഇതോടെ പീറ്ററിന്റെ ഫോണില്‍ ട്രാക്കര്‍ വെച്ചുവെന്നും വനിത പറയുന്നു. പീറ്ററിനോട് പറഞ്ഞിട്ട് തന്നെയാണ് അത് ചെയ്തത് എന്നും വനിത പറയുന്നു.

ഭക്ഷണം പോലും കഴിക്കാതെ മദ്യപാനം
പീറ്റര്‍ എവിടെയൊക്കെ പോകുന്നു എന്ന് അറിയാനാണ് അത് ചെയ്തത്. എന്നാല്‍ ഒരു കാര്യവും ഉണ്ടായില്ല. എല്ലാം വീണ്ടും പഴയത് പോലെ ആയെന്നും വനിത പറയുന്നു. പീറ്റര്‍ ഒരാഴ്ചയോളും ഭക്ഷണം പോലും കഴിക്കാതെ മദ്യപിക്കുക മാത്രമാണ് ചെയ്തത്. തന്നെക്കൊണ്ടാവുന്നത് പോലെ താന്‍ നോക്കി. ഒരു ദിവസം പുലര്‍ച്ചെ നാല് മണിക്ക് പീറ്റര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നും വനിത പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദം
അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്ഡുമാരാണ് തനിച്ച് നടക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ തിരികെ വീട്ടിലെത്തിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം പീറ്റര്‍ അനുഭവിക്കുന്നുണ്ടെന്ന് വനിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തങ്ങളെ കുറിച്ചുളള ട്രോളുകളും മറ്റും പീറ്ററിനെ വല്ലാതെ ബാധിച്ചിട്ടുണ്ടാകാം എന്നും വനിത പറയുന്നു.

ഇതുവരെ തന്നെ വിളിച്ചിട്ടില്ല
തങ്ങള്‍ ഗോവയില്‍ പോയ സമയത്താണ് പീറ്ററിന്റെ സഹോദരന് മരിച്ചതായി അറിഞ്ഞത്. ഇതോടെ പീറ്റര്‍ വളരെ അസ്വസ്ഥനായിരുന്നു. വീട്ടില്‍ പോയി വരാം എന്ന് പീറ്റര്‍ പറഞ്ഞു. താന്‍ കുറച്ച് പണവും നല്‍കിയാണ് പീറ്ററിനെ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ വീട്ടിലേക്ക് പോയ പീറ്റര്‍ അതിന് ശേഷം ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും വനിത പറയുന്നു.

അടിച്ചിറക്കി എന്നുളള പ്രചാരണം സത്യമല്ല
പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പീറ്റര്‍ വീട്ടില്‍ എത്തിയിട്ടില്ല. ഫോണ്‍ ഇപ്പോഴും ഓഫാണെന്നും വനിത പറയുന്നു. പല സ്ഥലങ്ങളിലും പീറ്റര്‍ പോകുന്നത് താന്‍ അറിയുന്നുണ്ട്. എന്നാല്‍ തന്നെ മാത്രം വിളിക്കാന്‍ തയ്യാറാകുന്നില്ല. തന്നെക്കാള്‍ കൂടുതല്‍ പീറ്ററിന് ആവശ്യം മദ്യം ആണെന്നും വനിത പറയുന്നു. താന്‍ അടിച്ചിറക്കി എന്നുളള പ്രചാരണം സത്യമല്ലെന്നും വനിത പറയുന്നു.

മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തത്
പീറ്റര്‍ സ്വന്തം താല്പര്യ പ്രകാരം ഇറങ്ങിപ്പോയതാണ്. പീറ്റര്‍ മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ജീവിക്കുകയാണെങ്കില്‍ പോലും തനിക്ക് സന്തോഷമേ ഉളളൂ എന്നും വനിത പറഞ്ഞു. വീടും കുടുംബവും ഇല്ലാതെ വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ഒരാള്‍ക്ക് താനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. തങ്ങളെ കുറിച്ചുളള പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ് എന്നും വനിത വിജയകുമാര്‍ ആരോപിച്ചു.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications