മഹായുദ്ധത്തില്‍ മഹായുതി തരംഗം? കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് കീഴിലുള്ള മഹായുതി സഖ്യത്തിന് മുന്‍തൂക്കമെന്ന് പോള്‍ ഡയറി എക്‌സിറ്റ് പോള്‍. 288 അംഗ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി 122 മുതല്‍ 186 സീറ്റ് വരെ നേടും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇന്ത്യാ മുന്നണിക്ക് കീഴിലുള്ള മഹാവികാസ് അഘാഡി 69-121 സീറ്റ് വരെ നേടും. മറ്റുള്ളവര്‍ക്ക് 12 മുതല്‍ 29 സീറ്റ് വരെയാണ് പോള്‍ ഡയറി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

മഹായുതിയ്ക്കുള്ളിലെ ബി ജെ പി 77 മുതല്‍ 108 വരെ സീറ്റുകളില്‍ വിജയിക്കും. ശിവസേന 27 മുതല്‍ 50 വരെ സീറ്റുകളിലും എന്‍ സി പി 18 മുതല്‍ 28 വരെ സീറ്റുകളിലും വിജയിക്കും. മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 28 മുതല്‍ 47 വരെ സീറ്റുകള്‍ മാത്രമെ നേടൂ. ശിവസേന (യു ബി ടി)ക്ക് 16 മുതല്‍ 35 വരെ സീറ്റുകളും എന്‍ സി പി (എസ്പി)ക്ക് 25 മുതല്‍ 39 വരെ സീറ്റുകളും ലഭിക്കും.
Recommended Video

ബി ജെ പിക്ക് 23.78 ശതമാനം വോട്ടാണ് പോള്‍ ഡയറി പ്രവചിക്കുന്നത്. ശിവസേന 13.52 ശതമാനം വോട്ടും എന്‍ സി പി 06.79 ശതമാനം വോട്ടും കരസ്ഥമാക്കും. മഹായുതിക്ക് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 44.09 ശതമാനം വോട്ടും ലഭിക്കും എന്നാണ് പോള്‍ ഡയറിയുടെ പ്രവചനം. മറുവശത്ത് മഹാ വികാസ് അഘാഡി ആകെ പോള്‍ ചെയ്ത വോട്ടിന്റെ 40.01 ശതമാനം സ്വന്തമാക്കും.
കോണ്‍ഗ്രസിന് 16.42 ശതമാനം, ശിവസേന (യു ബി ടി)ക്ക് 12.37 ശതമാനം, എന്‍ സി പി (എസ്പി)ക്ക് 11.22 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ട് വിഹിതം ലഭിക്കുക. മറ്റുള്ളവര്‍ ആകെ 15.99 ശതമാനം വോട്ടും നേടും എന്നാണ് പോള്‍ ഡയറിയുടെ പ്രവചനം. സംസ്ഥാനത്ത് 149 സീറ്റുകളിലാണ് ബി ജെ പി മത്സരിച്ചത്. ശിവസേന 81 സീറ്റിലും എന്‍ സി പി 59 സീറ്റിലും ജനവിധി തേടി.
മഹാ വികാസ് അഘാഡിയില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് കോണ്‍ഗ്രസാണ്, 101 സീറ്റ്. ശിവസേന (യു ബി ടി) 95 സീറ്റിലും എന്‍ സി പി (എസ്പി) 86 സീറ്റിലുമാണ് ജനവിധി തേടിയത്.












Click it and Unblock the Notifications