കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത വികസനത്തിന്റെ സ്പീഡ് ബ്രേക്കറെന്ന് മോദി, എക്സിപിരി ബാബുവെന്ന് തിരിച്ച് മമത, ബംഗാളിൽ വാക്ക്പോര്!

Google Oneindia Malayalam News

കൊൽക്കത്ത: ബംഗാൾ ഇന്ന് സാക്ഷ്യം വഹിച്ചത് ചുടുപിടിച്ച വാക്ക് യുദ്ധത്തിനാണ്. ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വികസന വിരുദ്ധയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്. പശ്ചിമ ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് മോദി കുറ്റപ്പെടുത്തി.

<strong>പ്രളയകാലത്തെഡാം മാനേജ്‌മെന്റിലെ പാളിച്ച; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി</strong>പ്രളയകാലത്തെഡാം മാനേജ്‌മെന്റിലെ പാളിച്ച; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി

'ദീദി എന്ന പേരില്‍ നിങ്ങള്‍ക്ക് അറിയാവുന്ന ഒരാളുണ്ട്. ഈ ദീദി നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്’. എന്നായിരുന്നു മോദിയുടെ പരാമർശം. എന്നാൽ മോദിക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. 'മോദി എക്സിപിരി ബാബു' എന്നാണ് മമത വിമർശനത്തിൽ പ്രതികരിച്ചത്.

Mamata Banerjee

കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത്’ എടുത്തുകളഞ്ഞ മമത ബാനര്‍ജിയെ മോദി റാലിയിൽ കടന്നാക്രമിച്ചിരുന്നു. ചിട്ടി ഫണ്ട് കേസുകളിലും സംസ്ഥാനത്തെ വികസന നയങ്ങളിലും മമത ബാനര്‍ജിയേയും സര്‍ക്കാറിനേയും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയായിരുന്നു മോദി റാലിയിൽ പ്രസംഗിച്ചത്. ബലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവു ചോദിച്ച മമത കൂടുതല്‍ വേദനിക്കുന്നത് പാക്കിസ്ഥാനെക്കുറിച്ചോര്‍ത്താണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
"Expiry Babu": Mamata Banerjee's Comeback to PM's "Speedbreaker" Dig
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X