• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തിയ സംഭവം;പ്രതികരണവുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി:ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു സംഭവവികാസവും ''വ്യക്തമായും ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതാണ്'' എന്ന് എസ് ജയശങ്കര്‍ ബുധനാഴ്ച പറഞ്ഞു.

ഒമ്പതാമത് ഇന്ത്യ-തായ്ലന്‍ഡ് ജോയിന്റ് കമ്മീഷന്‍ യോഗത്തിനും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിനും ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, 'നമ്മുടെ അയല്‍പക്കത്ത് എന്താണ് സംഭവിക്കുന്നത്, നമ്മുടെ സുരക്ഷയെ ബാധിക്കുന്ന ഏത് സംഭവവികാസങ്ങളും ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതാണ്,'' ജയശങ്കര്‍ പറഞ്ഞു.

സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..

സമുദ്രതീരത്തെ മാപ്പ് ചെയ്യാന്‍ ശേഷിയുള്ള ശ്രീലങ്കന്‍ തുറമുഖത്ത് ഹൈടെക് ചൈനീസ് 'ഗവേഷണക്കപ്പല്‍' ഡോക്ക് ചെയ്യുന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടേയും അമേരിക്കയുടേയും എതിര്‍പ്പുകള്‍ മറികടന്നാണ് വിവാദ ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തെത്തിയത്. ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന യുവാന്‍ വാങ് 5, സുരക്ഷാ വിശകലന വിദഗ്ധര്‍ 'ചാരക്കപ്പല്‍' എന്നാണ് വിശേഷിപ്പിക്കപെടുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സാണ് യുവാന്‍ വാങ് കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പെന്റഗണും അഭിപ്രായപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തി 2022:പുണ്യനാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം, ചരിത്രവും അറിയാം..ശ്രീകൃഷ്ണ ജയന്തി 2022:പുണ്യനാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം, ചരിത്രവും അറിയാം..

ശ്രീലങ്കന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ, കപ്പലിന്റെ ട്രാക്കിംഗ് സംവിധാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക ഇന്ത്യക്ക് ഉണ്ടായിരുന്നു. കപ്പലിന്റെ നിരീക്ഷണ ശേഷിയില്‍ യുഎസും ആശങ്ക ഉന്നയിച്ചു. ശ്രീലങ്കന്‍ കടലില്‍ ഗവേഷണവും നടത്തില്ല എന്ന വ്യവസ്ഥയിലാണ് കപ്പലിന് ഡോക്ക് ചെയ്യാന്‍ അനുമതി നല്‍കിയതെന്നും ഇന്ത്യ, അമേരിക്ക, ചൈന എന്നിവരുമായി കൂടിയാലോചിച്ചെന്നുമാണ് തുറമുഖ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

ചൈനീസ് കപ്പല്‍ വാങ് യാങ് 5 ന്റെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ അയല്‍പക്ക രാജ്യത്തിന്റെ സുരക്ഷയ്ക്കും സഹകരണത്തിനും മുന്‍ഗണന നല്‍കുന്നുവെന്ന് ലങ്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ചൈനീസ് ബാലിസ്റ്റിക് മിസൈല്‍, സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പല്‍ ഓഗസ്റ്റില്‍ എത്താനും ആഗസ്റ്റ് 17 വരെ തുറമുഖത്ത് തുടരാനും നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു.

English summary
external minister jaishankar's response on controversy regarding Chinese spy ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X