കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രണയം; യുവാവ് ഇറാനിയന്‍ യുവതിയെ ജീവിതസഖിയാക്കി

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: പ്രണയത്തിന് ദേശമോ ഭാഷയോ പ്രായമോ അതിര്‍ത്തിയോ ഒന്നും ബാധകമല്ലെന്നാണ് പറഞ്ഞുവന്നിരുന്നത്. സോഷ്യല്‍ മീഡിയകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഈ വാക്കുകള്‍ കൂടുതല്‍ അര്‍ഥവത്തായി മാറുകയും ചെയ്തു. ഇത്തരത്തില്‍ മതമോ രാജ്യമോ ഭാഷയോ ഒന്നും ബാധകമല്ലാതെ പ്രണയിച്ച രണ്ടുപേര്‍ റാഞ്ചിയില്‍ കഴിഞ്ഞദിവസം വിവാഹിതരായി.

ഫേസ്ബുക്ക് വഴി കണ്ടുമുട്ടുകയും അഞ്ചുര്‍ഷത്തോളം പ്രണയിക്കുകയും ചെയ്താണ് തുഷാര്‍ എന്ന യുവാവ് ഇറാനിയന്‍ സുന്ദരി ഐലാഹിയെ സ്വന്തമാക്കിയത്. ഫേസ്ബുക്കില്‍ ഇവര്‍ കണ്ടുമുട്ടുമ്പോള്‍ ഐലാഹി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. തുഷാര്‍ ആകട്ടെ ഒരു നാഷണല്‍ ബാങ്കില്‍ മാനേജരും.

propose-day

തുടക്കത്തില്‍ ഇരുവരും തമ്മില്‍ സൗഹൃദം മാത്രമായിരുന്നെങ്കില്‍ പിന്നീടത് പ്രണയമായി, വിട്ടുപിരിയാന്‍വയ്യാത്തവിധത്തിലുള്ള അടുപ്പമായി മാറുകയായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ ഐലാഹിക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചിരുന്നു. ഇതില്‍ ആകൃഷ്ടയായതോടെ തുഷാറുമായി ജീവിതം പങ്കുവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പെണ്‍കുട്ടി ഇറാനില്‍ നിന്നാണെങ്കിലും തുഷാറിന്റെ വീട്ടുകാര്‍ വിവാഹത്തിന് പൂര്‍ണ സമ്മതം മൂളുകയും ചെയ്തതോടെ ഐലാഹി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. റഞ്ചിയിലെ ഒരു രജിസ്‌ട്രേഷന്‍ ഓഫീസില്‍വെച്ച് കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹം. സംസ്ഥാനമന്ത്രി സരയു റായി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യക്കാരി യുവതിയായി ഇവിടെ ജീവിക്കുവാനാണ് താത്പര്യമെന്ന് ബേഹ് എന്ന് പേരുമാറ്റിയ ഐലാഹി പറയുന്നു.

English summary
facebook Love: Ranchi boy marrying Iran girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X