Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ മരണം കൊലപാതകം; പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ദില്ലി: തന്റെ അമ്മയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചുള്ള ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസറ്റ് വൈറലാകുന്നു. ഇഷിത അറോറയെന്ന അശോക യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് അമ്മയുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ ഇരിക്കുന്ന ചിത്രമടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇഷിതയുടെ അമ്മ ഡോ. സുനിതയാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

അഞ്ച് സര്‍ക്കാര്‍ ജീവനക്കാരും പാനിപ്പറ്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയതാണെന്ന് ഇഷിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. അതേസമയം ആരുടെയും പേരുകള്‍ ഇഷിത എടുത്തു പറഞ്ഞിട്ടില്ല. അമ്മയെ മര്‍ദ്ദിച്ചതിന്റെ ക്യാമറ ദൃശ്യങ്ങളും ദൃക്‌സാക്ഷികളും ഉണ്ടെന്നും ഇഷിത പറഞ്ഞു.

ishitaarora

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്നാണ് ഇഷിതയുടെ പ്രധാന ആരോപണം. അതുകൊണ്ടുകൂടിയാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്ന് ഇഷിത അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് 30,000ത്തില്‍ അധികംപേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

MY MOTHER WAS KILLEDDr. Sunita Arora, my revered mother and a Doctor since last 30+ years in Samalkha (Panipat,...

Posted by Ishita Arora on Saturday, September 19, 2015

മുപ്പതില്‍ അധികം വര്‍ഷമായി പാനിപ്പത്തിലെ സമല്‍ഖയില്‍ ഡോക്ടറായി സേവനം ചെയ്യുകയാണ് സുനിത. ഇവരെ കൊലപ്പെടുത്താനുണ്ടായ കാരണം ഇഷിത വ്യക്തമാക്കുന്നില്ല. കൊലപാതകികളുടെ പേരുവിവരവും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടില്ല. കേസ് പോലീസ് ശ്രദ്ധയില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ഇഷിതയുടെ ഉദ്ദേശമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+