കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലങ്ങിടും; ടെലികോം വകുപ്പ് സുപ്രീം കോടതിയില്‍, അന്തിമ തീരുമാനം 18ന്!!

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിയ്ക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയിയില്‍. ഫേസ്ഹബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും പ്രൈവസി പോളിസി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയ്ക്കുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വിചാറ്റ്, ഗൂഗിള്‍ ടോക്ക് തുടങ്ങിയ മുന്‍നിര പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമായിരിക്കും നിലവില്‍ വരിക.

ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നല്‍കിവരുന്ന ഓവര്‍ ദി ടോപ്പ് സേവനങ്ങള്‍ നിയന്ത്രിക്കുകയാണ് ടെലികോം വകുപ്പിന്റെ ലക്ഷ്യം. ഇത്തരം കമ്പനികള്‍ ടെലികോം സേവന ദാതാക്കളെ ഉപയോഗിച്ച് മെസേജ്, ടെലിഫോണ്‍ സൗകര്യങ്ങള്‍ നല്‍കിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതും ഈ നീക്കത്തിന് പിന്നിലുണ്ട്. വാട്‌സ്ആപ്പിന്റെ പ്രൈവസി പോളിസിയിലെ മാറ്റം ചോദ്യം ചെയ്ത് കര്‍മണ്യ സിംഗ് സരീന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് വാട്‌സ്ആപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിനുള്ള പ്രതികരണമെന്നോണമാണ് കേന്ദ്രത്തിന്റെ നീക്കം.

whatsapp

പരസ്യത്തിന് വേണ്ടി വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ നമ്പര്‍ മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദില്ലി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് നീക്കം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 18ന് വാദം കേള്‍ക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് നേരത്തെയും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

English summary
The Centre admitted before the Supreme Court on Wednesday that there was no regulatory mechanism to monitor popular messaging services such as Whatsapp, Facebook and Skype.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X