കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിയ്ക്കുക... വ്യാജ ഭൂചലന മുന്നറിയിപ്പുകളും വരുന്നുണ്ട്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നേപ്പാളിലെ ശക്തമായ ഭൂചലനം ഇന്ത്യയേയും ഭീതിയിലാഴ്ത്തിയിരിയ്ക്കുകയാണ്. നാശനഷ്ടങ്ങള്‍ ഇന്ത്യയ്ക്കും സംഭവിച്ചു. എന്തിന് നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ആ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളെത്തി.

എന്നാല്‍ ഇപ്പോള്‍ ഭയക്കേണ്ടത് ഭൂചലനത്തേക്കാള്‍ വ്യാജ ഭൂചലന മുന്നറിയിപ്പുകളെയാണ്. കാരണം സോഷ്യല്‍ മീഡിയകളില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്. ഇത്തരം മുന്നറിയിപ്പുകളില്‍ കുടുങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആോീൂപൌഹോകാ

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ വഴി വ്യാപകമായ രീതിയില്‍ വ്യാജ മുന്നറിയിപ്പുകള്‍ പ്രചരിയ്ക്കുന്നുണ്ട്. ശാസ്ത്രീയ അടിത്തറ അവകാശപ്പെടാണ് ഇതെല്ലാം. ഇതിനായി നാസയേയും മറ്റും കൂട്ടുപിടിയ്ക്കുന്നുണ്ട്.

നേപ്പാളിലും ഇന്ത്യയിലും വീണ്ടും ശക്തമായ ഭൂചലനം ഉണ്ടാകും എന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്. നേപ്പാളിലേക്കാള്‍ വലിയ ഭൂചലനം ഇന്ത്യയില്‍ വരുന്നു എന്നായിരുന്നു അടുത്തത്.

വടക്കേ ഇന്ത്യയില്‍ ശക്തമായ ഭൂചലനം ഉണ്ടാകും, രാത്രി എട്ട് മണിയ്ക്ക് ശേഷം ആരുകള്‍ വീടുകളില്‍ കയറരുതെന്നായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഇത്തരം വ്യാജ മുന്നറിയിപ്പുകള്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുക കൂടി ചെയ്തപ്പോള്‍ പരിഭ്രാന്തി ഇരട്ടിയായി. എന്തായലും ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

English summary
Fake earthquake warning spreading on Social Media. Central government asks peoples to be cautious about fake warnings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X