• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍; തിരഞ്ഞെടുപ്പ് കാലത്ത് ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ്

ദില്ലി: സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വാട്‌സ് ആപ്പ് വഴി പങ്കുവെയ്ക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പുതിയ ഫീച്ചറുമായി ഈ മെസേജിംഗ് ഭീമന്‍ എത്തിയിരിക്കുന്നത്.

രാജ്യത്തെ ജിഡിപി വളര്‍ച്ച നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്, കുറച്ചത് ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാനുള്ള സാമ്പത്തിക വളര്‍ച്ച നിരക്ക്

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ സ്‌കില്ലിംഗ് സ്റ്റാര്‍ട്ട് അപ്പായ പ്രോട്ടോ ആണ് ഈ ഹെല്‍പ്പ് ലൈന്‍ അവതരിപ്പിച്ചത്. ഈ ടിപ്പ് ലൈന്‍ വഴി വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടെത്താനും കിംവദന്തികളുടെ കണക്കെടുക്കാനും സാധിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച ഈ പുതിയ ഫീച്ചര്‍ വഴി ഇന്ത്യയിലെ ആളുകള്‍ക്ക് വാട്‌സ് ആപ്പ് വഴി ലഭിച്ച തെറ്റായ വിവരങ്ങള്‍ ചെക്ക് പോയിന്റ് ടിപ്പ് ലൈനില്‍ (+ 919643000888) സമര്‍പ്പിക്കാം. ഒരു വാട്‌സ് ആപ്പ് ഉപയോക്താവ് ടിപ്പ്‌ലൈനില്‍ ഒരു സംശയാസ്പദമായ സന്ദേശം പങ്കുവെച്ചാല്‍, പങ്കിട്ട സന്ദേശത്തില്‍ ക്ലെയിം പരിശോധിച്ചുറപ്പിച്ചോ PROTOയുടെ വെരിഫിക്കേഷന്‍ സെന്റര്‍ വഴിയോ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാം. നിങ്ങള്‍ സമര്‍പ്പിച്ച സന്ദേശം തെറ്റാണോ ശരിയാണോ തര്‍ക്ക വിഷയമാണോ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണോ എന്നിവയെല്ലാം ഈ വെരിഫിക്കേഷന്‍ സെന്ററില്‍ നിന്നും അറിയാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ചിത്രങ്ങള്‍, വീഡിയോ ലിങ്കുകള്‍ അല്ലെങ്കില്‍ വാചകങ്ങളുടെ ഉള്ളടക്കം തുടങ്ങിയവ അവലോകനം ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ ഇംഗ്ലീഷിനു പുറമേ നാല് പ്രാദേശിക ഭാഷകള്‍ - ഹിന്ദി, തെലുങ്ക്, ബംഗാളി, മലയാളം എന്നിവയുടെ ഉള്ളടക്കം പരിശോധിക്കാനുള്ള സൗകര്യവും ഈ ഫീച്ചറിലുണ്ട്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളെയും പ്രോട്ടോ നിരീക്ഷിക്കുന്നുണ്ട്.

200 മില്ല്യന്‍ ഉപഭോക്താക്കളുമായി ഇന്ത്യയെ ഏറ്റവും വലിയ വിപണിയായി കാണുന്ന ഫേസ്ബുക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാരില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വാട്ട്‌സ് ആപ്പില്‍ പ്രചരിച്ച കിംവദന്തികളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യത്തുണ്ടായി. കിംവദന്തികളും വ്യാജ വാര്‍ത്തകളും തടയാനുള്ള സമ്മര്‍ദ്ദം മൂലം വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിനുള്ള പരിധി ഒറ്റത്തവണ 5 ചാറ്റുകളായി നിയന്ത്രിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ന്യൂസ്‌പേപ്പറുകളിലും ടെലിവിഷനുകളിലും റേഡിയോകളിലും ക്യാംപെയിനുകള്‍ നടത്തിയിരുന്നു.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അനാവശ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനിക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടെങ്കില്‍, ശക്തമായ നടപടിയെടുക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ 'നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍' തിരിച്ചറിയാനും അവയെ ഇല്ലാതാക്കാനുമായി നിരവധി ടൂളുകള്‍ ഐടി നിയമങ്ങളില്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങളിലൂടെ പരിചയപ്പെടുത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പദ്ധതിയിട്ടിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fake, no more: WhatsApp launches tip line to submit rumours, uncertain info during LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X