മകളെ തിന്നാന്‍ ശ്രമിച്ച അമ്മയെ നാട്ടുകാര്‍ കെട്ടിയിട്ട് തല്ലി, കുഞ്ഞിന്‍റെ മാംസം മുറിച്ചെടുത്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ മകളെ അമ്മ തിന്നാന്‍ ശ്രമിച്ചു. മാനസിക രോഗിയായ അമ്മയാണ് നാല് വയസ് പ്രായമുള്ള മകളെ തിന്നാന്‍ ശ്രമിച്ചത്. കുഞ്ഞിനെ തലയില്‍ നിന്നും ചെറിയൊരു ഭാഗം മുറിച്ചെടുത്താണ് അമ്മ തിന്നാന്‍ തുടങ്ങിയത്. സ്ത്രീ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
ഗോപാല്‍പൂര്‍ ഗ്രാമത്തിലെ പ്രമീള മണ്ഡല്‍ (42) എന്ന യുവതിയാണ് കുഞ്ഞിനെ തിന്നാന്‍ ശ്രമിച്ചത്. പ്രമീളയുടെ സഹോദരനും ഭാര്യയുമാണ് ഇവര്‍ കുഞ്ഞിനെ തിന്നാന്‍ ശ്രമിയ്ക്കുന്നത് കണ്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടിലെത്തിയതായിരുന്നു ഇരുവരും. അഞ്ച് കുട്ടികളുടെ അമ്മയാണ് പ്രമീള. ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ എട്ട് വയസുള്ള മൂന്നാമത്തെ മകളെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചിരുന്നു.

കുഞ്ഞിനെ തിന്നാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പരന്നതോടെ ഗ്രാമീണര്‍ ഒന്നടങ്കം പ്രമീളയുടെ വീട്ടിലെത്തി. യുവതിയെ കൈകാലുകള്‍ ബന്ധിച്ച് മര്‍ദ്ദിച്ച് അവശയാക്കി. മര്‍ദ്ദനത്തിനിടെ യുവതി കുറ്റസമ്മതം നടത്തി. അധികം വൈകാതെ പൊലീസ് എത്തി നാട്ടുകാരെ ശാന്തരാക്കി.
സ്ത്രീ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. ദില്ലിയില്‍ രണ്ട് വര്‍ഷം മുന്‍പ് ജോലിതേടിപ്പോയ ഇവരുടെ ഭര്‍ത്താവ് ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഇപ്പോള്‍ യുവതിയ്‌ക്കൊപ്പമുണ്ട്.












Click it and Unblock the Notifications