സ്റ്റാൻ സ്വാമിയുടേത് ഭരണകൂടക്കൊല: ഭീമ കൊറേഗാവ്- എൽഗർ പരിഷത്ത് കേസിലെ കുറ്റാരോപിതരുടെ കുടുംബം
മുംബൈ: സ്റ്റാൻ സ്വാമിയുടെ ഭരണകൂട കൊലപാതകമാണെന്ന് ഭീമ കൊറേഗാവ്- എൽഗർ പരിഷത്ത് കേസിലെ കുറ്റാരോപിതരുടെ കുടുംബം. ജയിലിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും സംഘം പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് അറസ്റ്റിലായ ജെസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമി തിങ്കളാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണമടയുന്നത്. ആരോഗ്യനില മോശമായതോടെ ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കുന്നത്.
സ്റ്റാൻ സ്വാമിയുടെ അറസ്റ്റും നവി മുംബൈയിലെ തലോജ ജയിലിലെ തടവുമെല്ലാം കൊണ്ട് അദ്ദേഹം വധശിക്ഷ തന്നെ ഏറ്റുവാങ്ങിക്കഴിഞ്ഞു. സ്റ്റാൻ സ്വാമിയുടെ മരണം ഭീമ കൊറേഗാവ് ഗൂഡാലോചന കേസിലെ കുറ്റാരോപിതരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമായ ഞങ്ങളുടെ മനസ്സിനെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. സ്റ്റാൻ സ്വാമിയുടേത് സ്വാഭാവിക മരണമല്ലന്നും മനുഷ്യത്വമില്ലാത്തൊരു ഭരണകൂടത്തിന്റെ കൊലയാണെന്നും ഇവർ ആരോപിക്കുന്നു. ജീവിത്തിന്റെ ഭൂരിഭാഗവും ഝാർഖണ്ഡിലെ ആദിവാസികൾക്കൊപ്പം കഴിഞ്ഞ അദ്ദേഹം അവരുടെ വിഭവങ്ങൾക്കും ഭൂമിയ്ക്കും വേണ്ടിയുള്ള അവകാശത്തിന് വേണ്ടി പോരാടുകയായിരുന്നു. ഒരിക്കലും ഇത്തരത്തിൽ മരിക്കേണ്ട ഒരാളായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന് പ്രിയപ്പെട്ട ഝാർഖണ്ഡിൽ നിന്ന് ഏറെ അകലെ സർക്കാർ കുറ്റം കെട്ടിച്ചമച്ച് ജയിലിലടച്ചെന്നും പ്രസ്താവനയിൽ പറയുന്നു.

ഭീമാ കൊറേഗാവ് ഗൂഢാലോചനക്കേസിൽ ഏറ്റവുമൊടുവിൽ എൻഐഎയ അറസ്റ്റ് ചെയ്ത ആളാണ് സ്റ്റാൻ സ്വാമി. അറസ്റ്റിലായവരിൽ ഏറ്റവും പ്രായമുള്ളതും ദുർബലനുമായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായിരുന്നിട്ടും തന്റെ കരുത്തുകൊണ്ട് അദ്ദേഹം എല്ലാവർക്കും പ്രചോദനമായിത്തീർന്നു. ആരോഗ്യനില മോശമായി വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രാർത്ഥനകളും ചിന്തകളും മറ്റ് തടവുകാർക്കൊപ്പമായിരുന്നു. സ്റ്റാൻ സ്വാമി അയച്ച കത്തുകളിൽ തന്റെ സഹ തടവുകാർക്കെതിരെ വിവിധ കേസുകൾ കെട്ടിച്ചമച്ചതാണെന്നും ആശങ്കപ്പട്ടിരുന്നു. സമൂഹത്തിൽ നിലകൊള്ളുന്ന അനീതികളെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
സ്റ്റാൻ സ്വാമി സമർപ്പിച്ച മെഡിക്കൽ ജാമ്യാപേക്ഷ ഒരു പ്രത്യേക കോടതിയാണ് തള്ളിയത്. ഇതിനിടെ അദ്ദേഹത്തിന് ജയിലിൽ വെച്ച് കൊവിഡ് രോഗബാധയുണ്ടായിരുന്നു. ബോംബൈ ഹൈക്കോടതിയുടെ വിധി അനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മാത്രമാണ് അദ്ദേഹം കൊവിഡ് ബാധിതനാണെന്ന് തിരിച്ചറിയുന്നത്. മെയ് 21 ന് തലോജ ജയിലിൽ വെച്ചാണ് ഏറ്റവും ഒടുവിൽ സ്റ്റാൻ സ്വാമി വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാകുന്നത്. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും റാഞ്ചിയിൽ കഴിയാനാണ് ആഗ്രഹകമെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അഭ്യർത്തന അംഗീകരിക്കാൻ നീതിന്യായവ്യവസ്ഥയ്ക്ക് കഴിയില്ലെന്നും പ്രസ്താവയിൽ പറയുന്നു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
Recommended Video
ദില്ലി സർവ്വകലാശാല പ്രൊഫസറും കവിയുമായ വരവരറാവു ആറ് മാസത്തെ താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ജയിലിൽ വെച്ച് കണ്ണിനുണ്ടായ അണുബാധ മൂലം ഹാനി ബാബുവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർ മഹേഷ് റൌട്ട്, ആനന്ദ് ടെൽറ്റുംബഡേ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ് ലിംഗ്, സുധ ഭരദ്വാജ്. മുൻ പ്രൊഫസർ ഷോമ സെൻ, കബീർ കലാ മഞ്ച് അംഗങ്ങളായ സാഗർ ഗോർഖേ, ജ്യോതി ജഗ്തപ്, ആക്ചിവിസ്റ്റ് അരുൺ ഫെറെയ്റ, വെർണോൺ ഗോൺസാൽവസ്, റോണ വിൽസൺ, ഗൌതം നവലാഖ എന്നിവരും ജയിലാണുള്ളത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications