Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളും കയ്യുറകളും, ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി കൊവിഡ് ബാധിച്ച മലയാളി നഴ്‌സിന്റെ കുടുംബം. കഴിഞ്ഞ ദിവസം മരിച്ച മലയാളി നഴ്്‌സ് അംബികയുടെ കുടുംബമാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അംബിക ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗം സ്ഥരീകരിച്ചപ്പോള്‍ ചികിത്സ നടത്തിയ സഫ്ദര്‍രംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങളും ലഭ്യമാക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

covid

കോട്ടയം സ്വദേശിയായ അംബിക കഴിഞ്ഞ 24നാണ് ദില്ലിയില്‍ വച്ച് മരണപ്പെടുന്നത്. കല്‍റയിലെ ഒറു സ്വാകാര്യ ആശുപത്രിയിലായിരുന്നു അംബിക ജോലി ചെയ്തിരുന്നത്. ജോലിക്കിടെയിലാണ് അംബികയ്ക്ക് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ദില്ലി സഫ്ദര്‍ദംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷമാണ് അംബിക മരണപ്പെടുന്നത്.

കൊവിഡ് രോഗികളെ പരിശോധിക്കുമ്പോള്‍ കല്‍റയിലെ സ്വകാര്യ ആശുപത്രി ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ നല്‍കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കൂടാതെ മാസ്‌കിന് ഉള്‍പ്പടെ പണം ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. യാതൊരു വിധ സുരക്ഷ ഉപകണങ്ങളുമില്ലാതെ ജോലി ചെയ്തതിനെ തുടര്‍ന്നാണ് കൊവിഡ് ബാധിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മകന്‍ അറിയിച്ചു.

ഇതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട അംബികയ്ക്ക് അടക്കം ഉപയോഗിച്ച പിപിഇ കിറ്റുകളാണ് തന്നിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആശുപത്രിയിലെ എല്ലാ നഴ്‌സുമാര്‍ക്കും ഉപയോഗിച്ച പിപിഇ കിറ്റുകളും കയ്യുറകളും ആണ് നല്‍കുന്നതെന്ന് അംബികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പത്തോളം നഴ്‌സുമാരാണ് ഇപ്പോള്‍ ഈ ആരോപണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷമായി അംബിക കല്‍റയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അവസാനമായി ഐസിയുവിലാണ് അംബിക ഡ്യൂട്ടി നോക്കിയിരുന്നത്. ഭര്‍ത്താവ് മലേഷ്യയിലാണ്. 16കാരിയായ മകളോടൊപ്പമാണ് അംബിക ദില്ലിയില്‍ താമസിച്ചിരുന്നത്. മകന്‍ കേരളത്തിലാണ്. മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ദില്ലിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+