Get Updates
Get notified of breaking news, exclusive insights, and must-see stories!

7 വർഷത്തെ ഭരണത്തിൽ ഇന്ന് കേന്ദ്രം " തലകുനിച്ചു"; കാർഷിക നിയമങ്ങൾ ഇനി കാറ്റിൽ പറക്കും

7 വർഷത്തെ ഭരണത്തിൽ ഇന്ന് കേന്ദ്രം " തലകുനിച്ചു"; കാർഷിക നിയമങ്ങൾ ഇനി കാറ്റിൽ പറക്കും

ന്യൂഡൽഹി: ഏഴു വർഷത്തോളം നീണ്ട നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം 'തല കുനിച്ചത്' ഇന്നായിരുന്നു. അതും രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കർഷക ജനതയ്ക്ക് മുന്നിൽ... കാർഷിക നിയമം പോലെ തന്നെ നിർണ്ണായകമായ മറ്റ് പല നിയമങ്ങളും കേന്ദ്ര സർക്കാർ ഇന്ത്യയ്ക്ക് മുകളിൽ കൊണ്ടു വന്നു. എന്നാൽ ഒരു വർഷം നീണ്ടു നിവർന്ന് രാജ്യത്തിലെ കർഷകർ സമരം ചെയ്തപ്പോൾ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാരിന് കാറ്റിൽ പറത്തേണ്ടി വന്നു...

1

നീണ്ട നാളത്തെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പൂർണമായും പിന്മാറുന്ന ആദ്യ സംഭവമാണ് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ട് പോകില്ലെന്ന് കർഷകർ ഉറപ്പിച്ച് പറഞ്ഞതോടെയാണ് കേന്ദ്രത്തിന് തിരിച്ച് പിടി വീഴുകയായിരുന്നു.

2

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും കേന്ദ്രത്തെ ഇത്തരത്തിലെ തീരുമാനത്തിലേയ്ക്ക് എത്തിച്ചു എന്നാണ് വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ സൂചനയും ബിജെപിക്ക് ലഭിച്ചിരുന്നു. ഇന്ധനവില കുറച്ചതിന് പിന്നാലെ കാർഷിക നിയമങ്ങളും പിൻവലിച്ചത് അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരിച്ചടികൾ മുന്നിൽ കണ്ടാണ്.

3

നൊന്തു പിടിഞ്ഞ് ജീവൻ വെടിഞ്ഞ കർഷകർക്ക് മുന്നിൽ പോലും തല കുനിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. മരണത്തെ പോലും സ്വയം അവർ സ്വീകരിച്ചു. ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിനും പ്രതിഷേധത്തിനും ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ഈ പിൻവാങ്ങൽ. "എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും" പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ന് പറഞ്ഞു.

4

2020 സെപ്റ്റംബറിലാണ് നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കിയത്. കർഷകരുടെ ഉല്പ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാർഷിക നിയമം എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ രാജ്യത്തെ കർഷകർക്ക് വേണ്ടി കൊണ്ടു വന്നു എന്ന് പറയപ്പെടുന്ന നിയമങ്ങൾ കർഷകർ സ്വാഗതം ചെയ്തില്ല... പകരം അവരുടെ ജീവിതം സുരക്ഷിതമാക്കുവാൻ രാജ്യത്തിന്റെ സമാധാനം കെടുത്തുന്ന രീതിയിൽ സമരങ്ങളും പ്രതിഷേധങ്ങളും അനർ സംഘടിപ്പിച്ചു.

തുടർന്ന് രാജ്യ വ്യാപകമായി ട്രെയിൻ തടയൽ സമരം, രാജ്യ വ്യാപകമായി കരി ദിനം ആചരിക്കൽ, സമ്പൂർണ്ണ വിപ്ലവ് ദിവസ് തുടങ്ങി നിയമം നടപ്പിലാക്കാതെ ഇരിക്കാൻ കർഷകർക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്തു. "നിയമം പിൻവലിക്കാൻ പത്ത് വർഷം വേണ്ടി വന്നാൽ അത് വരെയും സമരം ചെയ്യുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ" പ്രസ്താവന, കർഷക രക്തം കൊണ്ട് മോദിക്ക് കത്ത്, ജീവനൊടുക്കിയ ജീവിതങ്ങൾ അങ്ങനെ അങ്ങനെ നമുക്ക് മുന്നിൽ എല്ലാം സാക്ഷിയായി

5

ഇത്തരത്തിൽ കേന്ദ്ര സർക്കാർ സുപ്രധാനമായ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കി. അവയാണ് ഈ നിയമങ്ങൾ ;-

1 ) പൗരത്വ ഭേദഗതി ബിൽ
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നു മുമ്പ്‌ ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ്‌ പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.

അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ബിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സർക്കാരിന്‍റെയും വാദം. എന്നാൽ ഇത് എല്ലാ അയൽക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത വിവേചനമാണ് നേരിടേണ്ടി വരുന്നത്. ഇവരെ സർക്കാർ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യൻ അഭയാർത്ഥികളെയും ബർമയിലെ ഹിന്ദുക്കളെയും ബില്ലിൽ ഉൾപ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബിൽ അവഗണിച്ചിരുന്നു.

6

2 ) ആര്‍ട്ടിക്കിള്‍ 370

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിർത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി.

ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ്‌ പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്‌. ജമ്മു-കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ എല്ലാം ജമ്മു-കാശ്മീരിനും ബാധകമായി.

7

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam
    8

    എന്നാൽ കേന്ദ്ര സർക്കാർ ഇവയൊക്കെ നടപ്പിലാക്കിയപ്പോഴും പിന്നാലെ വന്ന കാർഷിക നിയമം അതിനൊപ്പം നടപ്പിലാകും എന്ന് കരുതി. എന്നാൽ ഒരു ജനാധിപത്യ രാജ്യത്തിൽ സമരത്തിലൂടെ ഒരു ഭരണ കൂടത്തെ മുട്ട് കുത്തിക്കാൻ കഴിയും എന്ന് സാധാരണക്കാരായ കർഷകർ തെളിയിച്ചു കാണിച്ചു. ഒരു വർഷം നീണ്ട് നിന്ന സമരത്തിൽ നിന്നും പിൻമാറില്ല എന്ന് മനസ്സിലായതോടെ കേന്ദ്രം നിയമത്തെ പിൻ വലിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+