ബംഗാളിലെ ബിജെപിക്ക് പണി കൊടുക്കാൻ കർഷകർ; നന്ദിഗ്രാമിൽ ടിക്കായത്തിന്റെ നിർണായക നീക്കം, പദ്ധതികൾ ഇങ്ങനെ
കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ വച്ചുണ്ടായ പരിക്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയം തിളച്ച് മറിയുകയാണ്. മമതയ്ക്ക് നേരയുണ്ടായ ആക്രമണം സംസ്ഥാനത്ത് ബിജെപിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കന്‍ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ആശുപത്രിവിട്ട മമത ബാനര്‍ജി ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ ബംഗാളിലെ ബിജെപിക്ക് തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വെല്ലുവിളികാളുടെ കാലമാണ്. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാന്‍ വന്‍ പദ്ധതികളാണ് കര്‍ഷകര്‍ നടത്താനൊരുങ്ങുന്നത്.

നന്ദി ഗ്രാമില്‍ മഹാപഞ്ചായത്ത്
തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലേക്ക് കര്‍ഷകര്‍ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ ഇറങ്ങുമെന്ന് നേരത്തെ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇന്ന് നന്ദിഗ്രാമില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് സന്ദര്‍ശനം നടത്തി. സ്ഥലത്ത് കര്‍ഷകരുടെ ഒരു മഹാപഞ്ചായത്തും സംഘടിപ്പിച്ചാണ് ടിക്കായത്ത് മടങ്ങിയത്.

സ്വാഗതം ചെയ്ത് തൃണമൂല്‍
ബിജെപിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്. തൃണമൂല്‍ എംപി ദോല സെന്‍ ആണ് രാകേഷ് ടിക്കായത്തിനെ സ്വാഗതം ചെയ്തത്. കൂടാതെ നിരവധി തൃണമൂല്‍ നേതാക്കളുമായി ടിക്കായത്ത് കൂടിക്കാഴചയും നടത്തി. സംസ്ഥാനത്ത് വമ്പന്‍ പ്രതിഷേധ പരിപാടികളാണ് കര്‍ഷക സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ബിജെപിക്കെതിരെ വിമര്‍ശനം
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് രാകേഷ് ടിക്കായത്ത് മഹാപഞ്ചായത്തില്‍ ഉന്നയിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ബംഗാളിലെ കര്‍ഷകെ ഒപ്പംകൂട്ടി ബിജെപിക്കെതിരെ നീങ്ങാനുള്ള ശ്രമത്തിലാണ് സംഘടനകള്‍. നേരത്തെ ദില്ലി അതിര്ഡത്തിയില്‍ നിന്ന് ബംഗാളിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications