കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ രാകേഷ് ടികായത് കസ്റ്റഡിയില്‍; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂദല്‍ഹി: നാളെ ജന്തര്‍ മന്ദറില്‍ കര്‍ഷകര്‍ പ്രതിഷേധിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു) വക്താവ് രാകേഷ് ടികായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധു വിഹാര്‍ പൊലീസ് ആണ് രാകേഷ് ടികായത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജന്തര്‍ മന്ദറിലേക്കുള്ള യാത്രാമധ്യേ ഘാസിപൂരില്‍ വച്ച് ടികായതിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തതിന് മുന്നോടിയായി ഡല്‍ഹി-ഹരിയാനയിലെ ടിക്രി അതിര്‍ത്തിയില്‍ ഞായറാഴ്ച ഡല്‍ഹി പോലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയണ് രാകേഷ് ടികായതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അസേമയം ഇതുകൊണ്ടൊന്നും കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ പൊലീസിന് കഴിയില്ലെന്ന് രാകേഷ് ടികായത് ട്വീറ്റ് ചെയ്തു.

രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് രാകേഷ് ടികായത് രാജ്യതലസ്ഥാനത്തേക്ക് എത്തിയത്. രാകേഷ് ടികായത്തിനോട് മടങ്ങി പോകാന്‍ പൊലീസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് രാകേഷ് ടികായത് ആരോപിച്ചു.
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഈ അറസ്റ്റ് ഒരു പുതിയ വിപ്ലവം കൊണ്ടുവരും. അവസാന ശ്വാസം വരെ ഈ സമരം തുടരും. നിര്‍ത്തില്ല, തളരില്ല, ടികായിത് ട്വീറ്റ് ചെയ്തു. ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ ഗോപാല്‍ റായ് ടികായതിന്റെ തടങ്കലില്‍ അപലപിച്ചു.
വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
കര്‍ഷക നേതാവ് രാകേഷ് ടികായതിനെ പൊലീസ് തടഞ്ഞത് വളരെ നിന്ദ്യമാണ്, ഗോപാല്‍ റായ് ട്വീറ്റ് ചെയ്തു. എസ് കെ എമ്മും മറ്റ് കര്‍ഷക സംഘങ്ങളും തിങ്കളാഴ്ച ജന്തര്‍ മന്ദറില്‍ 'മഹാപഞ്ചായത്ത്' സംഘടിപ്പിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട്, ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ടിക്രി അതിര്‍ത്തിയിലെ ഔട്ടര്‍ ഡിസ്ട്രിക്റ്റ്, പ്രധാന കവലകള്‍, റെയില്‍വേ ട്രാക്കുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മതിയായ ലോക്കല്‍ പോലീസിനെയും ബാഹ്യ സേനയെയും വിന്യസിക്കും. ഇക്കാര്യത്തില്‍ ക്രമീകരണം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സമീര്‍ ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications