കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷകര്‍, ചര്‍ച്ച ഡിസംബര്‍ 29ന്!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം ഒരു മാസം പിന്നിടുന്നതിനിടെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷകര്‍. ഡിസംബര്‍ 29ന് സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കുകയല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതുവരെ നടന്ന അഞ്ച് ചര്‍ച്ചകളും ഫലം കാണാതെ പിരിഞ്ഞിരുന്നു. തുറന്ന മനസ്സോടെ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാടിനെ പറ്റി ആലോചിക്കാന്‍ 40 കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ആറാം വട്ട ചര്‍ച്ചയിലും ഫലമുണ്ടാകുമോ എന്ന് വ്യക്തമല്ല.

1

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവമായിട്ടല്ല സര്‍ക്കാര്‍ എടുക്കുന്നതെന്നാണ് മനസ്സിലാവുന്നതെന്ന് കര്‍ഷക സംഘടനാ പ്രതിനിധിയും മുതിര്‍ന്ന നേതാവുമായി ശിവകുമാര്‍ കക്ക പറയുന്നു. വീണ്ടും ചര്‍ച്ചയ്ക്ക വരുമെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടത്. ആറാം വട്ട ചര്‍ച്ചയ്ക്ക് തിയതി നിശ്ചയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത് സമരത്തിനെതിരായ പ്രചാരതന്ത്രമാണ്. ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ക്ക് താല്‍പര്യമില്ലെന്ന് വരുത്താനാണിതെന്നും കക്ക പറഞ്ഞു.

അതേസമയം ഇന്ന് മൂന്ന് മണിയോടെയാണ് കര്‍ഷകരുടെ ചര്‍ച്ച സിംഗു അതിര്‍ത്തിയില്‍ നടന്നത്. ചൊവ്വാഴ്ച്ച പതിനൊന്ന് മണിക്ക് ചര്‍ച്ച നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ഞങ്ങളെ കുറിച്ച് അവര്‍ അപവാദ പ്രചാരണ നടത്തുന്നത് നിര്‍ത്തണം. കര്‍ഷക സമരത്തെ കുറിച്ച് നെഗറ്റീവായ കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുകയാണ്. അതാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

ഇതിനിടെ എന്‍ഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കര്‍ഷക നിയമത്തെ തുടര്‍ന്നാണ് സഖ്യം വിട്ടത്. നേരത്തെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷകരുടെ സമരത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. എത്രയും വേഗം നിയമം പിന്‍വലിച്ച്, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട നടപ്പിലാക്കണമെന്ന് പാര്‍ട്ടി കണ്‍വീനര്‍ ഹനുമാന്‍ ബേനിവാള്‍ ആവശ്യപ്പെട്ടു. അതേസമയം യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ കര്‍ഷക സമര ചര്‍ച്ചകളില്‍ പങ്കെടുക്കും. സ്വരാജ് ഇന്ത്യയുടെ നേതാവാണ് അദ്ദേഹം.

Recommended Video

cmsvideo
ജിയോ തീർന്നു ..കർഷകർ കൊടുത്ത പണി അംബാനിയുടെ മർമ്മത്ത തന്നെ കൊണ്ടു

English summary
farmer leaders will hold talks with government on december 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X