കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി; രാജ്യതലസ്ഥാനം മുള്‍മുനയില്‍, അതിര്‍ത്തി അടച്ചു

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരക്കാര്‍ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി. കര്‍ഷകരുടെ പതാകയാണ് നാട്ടിയത് എന്നാണ് ആദ്യ വിവരം. കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിയത് പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം, ദില്ലിയിലെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നും സംയുക്ത കര്‍ഷക യൂണിയന്‍ പ്രതികരിച്ചു. സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തില്‍ ദില്ലിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പോലീസ് അടച്ചു. മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

r

ചെങ്കോട്ടയില്‍ പതാക നാട്ടിയ ശേഷം കര്‍ഷകര്‍ ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം. നേരത്തെ പ്രഖ്യാപിച്ച വഴികളിലൂടെയല്ല കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. പലയിടത്തും പോലീസ് തടയാന്‍ നോക്കിയതോടെ കര്‍ഷകര്‍ എല്ലാ വഴിയിലൂടെയും ട്രാക്ടറുമായും കാല്‍നടയായും എത്തുകയായിരുന്നു. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കര്‍ഷകന്‍ കൊടി നാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ദില്ലി യുദ്ധക്കളമാകുന്ന കാഴ്ചയാണിപ്പോള്‍.

r

കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടങ്ങിയ വേളയില്‍ തന്നെ സംഘര്‍ഷവും തുടങ്ങിയിരുന്നു. ട്രാക്ടറുമായി എത്തിയ കര്‍ഷകരെ പോലീസ് ഫരീദാബാദിനടുത്ത് വച്ച് തല്ലിച്ചതച്ചു. ട്രാക്ടര്‍ ഓടിച്ചിരുന്നവരെ തല്ലിച്ചതച്ച പോലീസ് ചില ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ടു. അനുമതി നല്‍കിയ വഴി വിട്ട് മറ്റു വഴികളിലൂടെ കര്‍ഷകര്‍ എത്തി എന്നാണ് പോലീസ് ആരോപണം. പോലീസിനെ നേരിടാന്‍ വാളുമായി നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രങ്ങളും പുറത്തുവന്നു. സമരക്കാര്‍ക്കിടയില്‍പ്പെട്ട പോലീസുകാരനെ കര്‍ഷകര്‍ രക്ഷപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചില ട്രാക്ടറുകള്‍ ഓടിച്ചിരുന്നത് സ്ത്രീകളാണ്.

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലി മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. ദില്ലി നഗരത്തിലും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന് നേര്‍ക്ക് ഒരു കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ചുകയറ്റി. സംഘര്‍ഷമുണ്ടായ ഐടിഒയിലേക്ക് കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടെ പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. അക്രമങ്ങളില്‍ പങ്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

മുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ചമുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ച

മല്‍സരിക്കാനില്ല; മുല്ലപ്പള്ളി തീര്‍ത്തു പറഞ്ഞു, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങാനാകില്ലമല്‍സരിക്കാനില്ല; മുല്ലപ്പള്ളി തീര്‍ത്തു പറഞ്ഞു, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങാനാകില്ല

കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ മുങ്ങി; ട്രാക്ടറുകള്‍ തടഞ്ഞു, ദില്ലി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചുകര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ മുങ്ങി; ട്രാക്ടറുകള്‍ തടഞ്ഞു, ദില്ലി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

English summary
Farmer Protesters reached Red Fort; Delhi Police closed the Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X