കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു പാഠം പഠിപ്പിക്കാൻ കർഷകർക്ക് അറിയാം'; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്

വേണ്ടി വന്നാൽ തങ്ങളെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാൻ കർഷകർക്ക് അറിയാമെന്ന് ടിക്കായത്

Google Oneindia Malayalam News

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കർഷക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടിക്കായത്. വേണ്ടി വന്നാൽ തങ്ങളെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാൻ കർഷകർക്ക് അറിയാമെന്ന് ടിക്കായത് പറഞ്ഞു.

farmers protest

"ബധിതരും മൂകരുമായ സർക്കാരിനെ ഉണർത്താൻ കിസാൻ പാർലമെന്റിന് കഴിഞ്ഞു. പാർലമെന്റ് എങ്ങനെ നടത്താമെന്നും ഗ്രാമത്തിൽ തന്നെ അവഗണിക്കുന്നവർക്ക് ഒരു പാഠം പഠിപ്പിക്കാനും കർഷകന് അറിയാം. ആരും അത് മറക്കരുത്," രാകേഷ് ടികായത് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ ആത്മാവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കർഷകരെ ഒന്നിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മൺസൂൺ സമ്മേളനം നടക്കുന്ന പാർലമെന്റിനടുത്ത് കർഷകരുടെ പ്രതിഷേധത്തിന്റെ മൂന്നാം ദിവസമാണ് ടിക്കായത്തിന്റെ പ്രതികരണം. കനത്ത സുരക്ഷയ്ക്കിടയിലാണ് വ്യാഴാഴ്ച ജന്തർ മന്തറിൽ പ്രതിഷേധക്കാർ 'കിസാൻ സൻസാദ്' എന്ന് വിളിക്കുന്ന കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

തനിക്ക് പകരക്കാരൻ ലിംഗായത്ത് നേതാവ് വേണ്ട: നിർദേശങ്ങൾ വെച്ച് മുഖ്യമന്ത്രി, പുതിയ കാർഡിറക്കി യെഡ്ഡി തനിക്ക് പകരക്കാരൻ ലിംഗായത്ത് നേതാവ് വേണ്ട: നിർദേശങ്ങൾ വെച്ച് മുഖ്യമന്ത്രി, പുതിയ കാർഡിറക്കി യെഡ്ഡി

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

പ്രക്ഷോഭം ഇപ്പോഴും സജീവമാണെന്ന് കാണിക്കുന്നതാണ് 'കിസാൻ സൻസാദ്' സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ആശയമെന്ന് കർഷക നേതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് മാസത്തോളമായി ദില്ലി അതിർത്തി സ്ഥലങ്ങളായ സിഗു, തിക്രി, തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ പ്രതിഷേധിക്കുകയാണ്.

English summary
Farmer's Protest: Farmers know how to teach a lesson says Rakesh Tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X