Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മക്കളും തിരിഞ്ഞുനോക്കിയില്ല; 1.5 കോടിയുടെ സ്വത്ത് സര്‍ക്കാരിന് നല്‍കി, ശരീരം ആശുപത്രിക്ക്

മരിച്ചാല്‍ അന്ത്യകര്‍മങ്ങളില്‍ അഞ്ച് മക്കളെയും പങ്കെടുപ്പിക്കരുതെന്നും കര്‍ഷകന്‍ എഴുതിവച്ചിട്ടുണ്ട്‌

f

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കര്‍ഷകന്‍ തന്റെ ഒരു കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ സര്‍ക്കാരിന് ദാനം ചെയ്ത സംഭവം ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണിന്ന്. എന്താണ് കര്‍ഷകന്‍ ഈ തീരുമാനം എടുക്കാന്‍ കാരണം എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അഞ്ച് മക്കളുള്ള നാഥു സിങ് ആണ് വിചിത്രമായ തീരുമാനം എടുത്തത്. നാല് പെണ്‍മക്കളും ഒരു മകനുമാണ് നാഥു സിങിന്. ഇവര്‍ക്കാര്‍ക്കും തന്റെ സ്വത്തില്‍ അവകാശമില്ലെന്ന് കര്‍ഷകന്‍ വ്യക്തമാക്കി.

ഒന്നര കോടി രൂപയുടെ സ്വത്താണ് ഇദ്ദേഹം യുപി സര്‍ക്കാരിന് സൗജന്യമായി നല്‍കിയത്. മരിച്ചാല്‍ ഭൗതിക ശരീരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനും എഴുതിവച്ചിട്ടുണ്ട്. അന്ത്യകര്‍മങ്ങളില്‍ അഞ്ച് മക്കളും പങ്കെടുക്കരുതെന്നും 85കാരനായ നാഥുസിങ് പറയുന്നു.

ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ സ്വദേശിയാണ് നാഥുസിങ്. ഒരു വീടും കൃഷിയിടവുമാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. ഒന്നര കോടി മതിപ്പ് വിലയുള്ള ആസ്തിയാണിത്. ഇദ്ദേഹത്തിന്റെ മകന്‍ സഹാറന്‍പൂരില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. പെണ്‍മക്കളെല്ലാം വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ്. ഭാര്യ മരിച്ചിട്ടുണ്ട്. ശേഷം തനിച്ചാണ് നാഥു സിങ് താമസിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം വൃദ്ധസദനത്തിലേക്ക് മാറി. വലിയ കുടുംബമായിരുന്നു നാഥുസിങിന്റെത്. എന്നാല്‍ ഒരാള്‍ പോലും ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വൃദ്ധസദനത്തില്‍ വന്നില്ല. ഇതാണ് നാഥുസിങിന് ഏറെ വേദനയുണ്ടാക്കിയത്.

തന്റെ സ്വത്തുക്കളെല്ലാം സര്‍ക്കാരിന് നല്‍കുന്നു. മരണ ശേഷം ആ സ്ഥലത്ത് സ്‌കൂളോ ആശുപത്രിയോ നിര്‍മിക്കാം. ഈ പ്രായത്തില്‍ മകനൊപ്പമാണ് താമസിക്കേണ്ടിയിരുന്നത്. എന്നാല്‍ മകനും മരുമകളും തന്നെ നോക്കിയത് പോലുമില്ല. അതുകൊണ്ടാണ് എന്റെ സ്വത്തുക്കള്‍ സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് നാഥു സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മരണ ശേഷം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികള്‍ക്ക് പഠനത്തിന് ഉപയോഗിക്കാം. ഇതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഥു സിങിന്റെ ബന്ധുക്കളാരും ഇതുവരെ അദ്ദേഹത്തിനെ കാണാന്‍ വന്നിട്ടില്ല. വാര്‍ത്തകളോടും അവര്‍ പ്രതികരിച്ചിട്ടില്ല. ആറുമാസമായി നാഥു സിങ് ഇവിടെ കഴിയുന്നുവെന്നും വൃദ്ധസദനത്തിന്റെ മാനേജര്‍ രേഖ സിങ് പറഞ്ഞു. നാഥു സിങിന്റെ സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ രജിസ്ട്രാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം ഒസ്യത്ത് നടപ്പാക്കുമെന്നും രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+