Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക പ്രതിഷേധം: തിക്രി അതിർത്ഥിയിൽ കർഷകർക്ക് സ്ഥിരം വീടുകള്‍; പദ്ധതി 2000 വീടുകള്‍ നിർമിക്കാൻ

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാനുറച്ച് കർഷകർ. സമരം തുടരുന്നതിനിടെ അതിർത്തിയ്ക്ക് സമീപത്ത് വീടുകൾ നിർമിക്കുന്നതാണ് കർഷകരുടെ നീക്കം. ശൈത്യകാലത്തോടും ഇന്റർനെറ്റ്, വൈദ്യുതി നിയന്ത്രണത്തോടും പൊരുതിയതിന് പിന്നാലെയാണ് കർഷകർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി അതിർത്തിക്ക് സമീപം ഇഷ്ടിക വീടുകൾ നിർമ്മിച്ചുകൊണ്ടാണ് കർഷകർ മുന്നോട്ടുപോകുന്നത്. കർഷകർ തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കാനും ദീർഘനേരം കുത്തിയിരിപ്പ് സമരം തുടരാനും തയ്യാറാണെന്നും കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലൊണ് ഇസാൻ സോഷ്യൽ ആർമിയുടെ രംഗപ്രവേശം. ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് വീടുകൾ നിർമിച്ച് നൽകി വ്യത്യസ്തമായ രീതിയിൽ പിന്തുണ നൽകുകയാണ് കർഷകർ.

കർഷക പ്രതിഷേധം നടക്കുന്ന ഹരിയാനയ്ക്ക് സമീപം തിക്രി അതിർത്തിയിൽ 25 ഓളം വീടുകളാണ് ഇതിനകം നിർമ്മിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അവർ നിർമാണ സാമഗ്രികൾക്ക് പണം നൽകുന്നുണ്ടെങ്കിലും വീട് നിർമാണത്തിന് കർഷകർ പണം നൽകുന്നില്ല. ഇത്തരത്തിലുള്ള ഒറ്റ വീടുകൾക്ക് കർഷകർക്ക് ചെലവാകുന്നത് 20,000-25,000 രൂപ വരെയാണ്. വരും ദിവസങ്ങളിൽ സമാനമായ 1000-2000 വീടുകൾ നിർമ്മിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ തിക്രി അതിർത്തിയിൽ സ്ഥിരമായ പാർപ്പിടങ്ങൾ നിർമ്മിക്കാൻ കർഷകരെ സഹായിക്കുകയാണ് ഇസാൻ സോഷ്യൽ ആർമി.

 farmers10-160

ഈ വീടുകൾ കർഷകരുടെ ഇഷ്ടം പോലെ 25 വീടുകൾ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ 1000-2000 സമാനമായ വീടുകൾ നിർമ്മിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കിസാൻ സോഷ്യൽ ആർമിയുടെ അനിൽ മാലിക് പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ തങ്ങളെ ലക്ഷ്യമിട്ട് നീങ്ങുമെന്ന് ഭയന്ന് പ്രതിപക്ഷ നേതാക്കൾ കർഷക പ്രതിഷേധത്തിന് കൂടുതൽ പിന്തുണ നൽകുന്നില്ലെന്ന് ഇന്നലെ ബിക.യു നേതാവ് രാകേഷ് ടിക്കൈറ്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

    രാജസ്ഥാനിലെ ജോധ്പൂരിലെ പിപാറിൽ ഒരു കർഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ്.
    മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നവംബർ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം മോശം അവസ്ഥയിലാണെന്നും കർഷകരുടെ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നില്ലെന്നും ടിക്കൈറ്റ് അവകാശപ്പെട്ടു.

    "ഒരു സർക്കാർ ഉണ്ടായിരുന്നെങ്കിൽ സംഭാഷണം സാധ്യമാകുമായിരുന്നു. എന്നാൽ രാജ്യത്ത് രണ്ട് വ്യക്തികളുള്ള സർക്കാരുണ്ട്." ഈ ഭരണകൂടം ആരുടെയും അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സർക്കാരല്ല, മറിച്ച് ഒരു കമ്പനിയാണെന്ന് അദ്ദേഹം ആരോപിച്ചു.

    ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+