കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരുടെ പാർലമെന്റ് മാർച്ച് വ്യാഴാഴ്ച; രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത..സുരക്ഷ വർധിപ്പിച്ച് പോലീസ്

Google Oneindia Malayalam News

ദില്ലി; കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ച് പോലീസ്. കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിലെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ജന്ദർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്കാണ് മാർച്ച്. സിംഘു അതിർത്തിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാകും കർഷകർ ജന്തർ മന്ദറിലേക്ക് പോകുക.

armers-protest2-161

2500 ദില്ലി പോലീസ് ഉദ്യോഗസ്ഥരെയും 3,000 അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച സിംഗു അതിർത്തിയിൽ മാത്രം വിന്യസിക്കും. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായതിന് സമാനമായി സാമൂഹ്യ വിരുദ്ധർ മാർച്ചിൽ പ്രവേശിക്കുന്നത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി കലാപവിരുദ്ധ സേന, ജനപീരങ്കികൾ , കണ്ണീർ വാതകം , വാട്ടർ പീരങ്കികൾ എന്നിവ വിന്യസിക്കും.

കർഷകർക്ക് ദില്ലിയിൽ പ്രവേശിച്ച് പാർലമെന്റ് മന്ദിരത്തിന് സമീപം ധർണ നടത്താൻ പോലീസ് ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ല. സമര സ്ഥലം മാറ്റണമെന്ന ആവശ്യമായിരുന്നു കഴിഞ്ഞ ദിവസം പോലീസ് മുന്നോട്ട് വെച്ചത്. എന്നാൽ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെ 200 കർഷകർ ദിവസവും ജന്തർ മന്ദറിൽ രാവിലെ 5 മുതൽ 11 വരെ ധർണ നടത്തുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്.

അതേസമയം റിപ്ലബ്ലിക്ക് ദിനത്തിലെ സംഘർഷസാഹചര്യം ഒഴിവാക്കാൻ എല്ലാവിധ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രധാന ഹൈവെ കൂടാതെ ദില്ലിയിലേക്ക് പോകുന്ന എല്ലാ റോഡുകളും കർശന നിരീക്ഷണത്തിലാണ്. ഡ്രോണുകളുടെ സഹായവും ഉപയോഗിക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം റിപബ്ലിക്ക് ദിനത്തിലുണ്ടായ സംഘർഷം ഒഴിവാക്കാൻ കിസാൻ സംയുക്ത മോർച്ചയും മുൻകുതൽ സ്വീകരിച്ചിട്ടുണ്ട്.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Farmers' Parliament March Thursday; Extreme vigilance in the country's capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X