കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം എട്ട് മാസങ്ങള്‍ കൂടി നീളും, മെയ് പത്തിന് ശേഷം സമരം ശക്തിപ്പെടുമെന്ന് തികായത്

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം എട്ട് മാസങ്ങള്‍ കൂടി നീളുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവും കര്‍ഷക സമര നേതാവുമായ രാകേഷ് തികായത്. ഈ സമരം തങ്ങളുടെ ഭൂമിയെ സംബന്ധിച്ചും അവകാശങ്ങളെ സംബന്ധിച്ചും ഉളളതാണെന്ന് രാകേഷ് തികായത് പ്രതികരിച്ചു. മെയ് പത്തിന് ശേഷം കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടും. കര്‍ഷകര്‍ അതുവരെ വിളകള്‍ കൊയ്യുമെന്നും രാകേഷ് തികായത് പറഞ്ഞു.

ഫെബ്രുവരിയില്‍ നടത്താനിരുന്ന പാര്‍ലമെന്റ് മാര്‍ച്ച് വീണ്ടും നടത്താനിരിക്കുകയാണ് കര്‍ഷകര്‍. മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദില്ലിയിലെ മൂന്ന് പ്രധാന സമര കേന്ദ്രങ്ങളായ തിക്രി, സിംഘു, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മാര്‍ച്ചിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

rakesh

കര്‍ഷകരെ കൂടാതെ തൊഴില്‍രഹിതരായ യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാവും എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് മാസങ്ങളായി ദില്ലി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സമരത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. പല തവണ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ഇതിനകം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകരുളളത്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ല.

English summary
Farmers protest against farm laws will continue for 8 more months, Says Rakesh Tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X