• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക സമരം: കര്‍ഷകര്‍ ഹോളി ദിനത്തില്‍ കാര്‍ഷിക നിയമ പകര്‍പ്പുകള്‍ കത്തിച്ച് ആഘോഷിക്കും

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നാല് മാസത്തോളമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. കേന്ദ്രം നിയമം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോളി ദിനത്തില്‍ കര്‍ഷക നിയമത്തിന്റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഞായറാഴ്ച ഹോളി ദിനത്തില്‍ കാര്‍ഷിക നിയമത്തിന്റെ രേഖകള്‍ കത്തിച്ചുകൊണ്ടായിരിക്കും കര്‍ഷകര്‍ പ്രതിഷേധിക്കുക.

തങ്ങളുടെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ദില്ലി, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും കര്‍ഷകര്‍ ക്ഷണിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ദില്ലി, യുപി പോലീസ് ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ഹോളി ആഘോഷിക്കും. ഞങ്ങള്‍ അവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും അവരുമായി ഹോളി ആഘോഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുംമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

ഉത്സവങ്ങള്‍ നടക്കുമ്പോഴെല്ലാം, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആനന്ദങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു, അതിനാല്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ എന്തുകൊണ്ട് ഇത് ചെയ്യാന്‍ കഴിയില്ല? വിനോദം കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍, ഖാസിപൂര്‍ അതിര്‍ത്തി പാകിസ്ഥാന്‍ അതിര്‍ത്തിയേക്കാള്‍ അപകടകരമാണെന്ന് അര്‍ത്ഥമാകുമെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ്

അതേസമയം, പ്രശ്‌ന പരിഹാരത്തിനായി ഇനിയും ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്നാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ആഗ്രഹമുണ്ട്. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തും. കേന്ദ്രം ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു'-തോമര്‍ പറഞ്ഞു.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

പ്രശ്‌ന പരിഹാരത്തിനായി കേന്ദസര്‍ക്കാരും കര്‍ഷക സംഘടന പ്രതിനിധികളും തമ്മില്‍ ഇതിനോടകം 11 ഘട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയത്തിലെത്തിയിരുന്നില്ല. ഇരുപക്ഷവും നിലപാടില്‍ ഉറച്ച് നിന്നതിനാല്‍ ചര്‍ച്ചകള്‍ പരായപ്പെടുകയായിരുന്നു. നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.

സ്‌പീക്കർക്കെതിരെയുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കള്ളനും പൊലീസും കളിക്കുന്നു

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

പി ജയരാജൻ
Know all about
പി ജയരാജൻ

English summary
Farmers Protest: Farmers celebrate Holi by burning copies of agricultural laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X