
സമരത്തില്‍ നിന്ന് പിന്നോട്ടില്ല; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമ്പൂര്‍ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍
മൈസൂരു: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമ്പൂര്‍ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ ഒന്നാം വാര്‍ഷിക ദിവസത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം. സമരകേന്ദ്രങ്ങളിലും ബിജെപി നേതാക്കളുടെ വീടുകളുടെ മുമ്പിലും കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. കരിങ്കൊടി ഉയര്‍ത്തിയ കര്‍ഷകര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പുതിയ നിയമം റദ്ദാക്കാത്തത് കാര്‍ഷിക സമൂഹത്തെ നശിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പാലനത്തിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രതിഷേധ സ്ഥലങ്ങള്‍ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയനുകളുടെ മുഖ്യ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് 'സമ്പൂര്‍ണ വിപ്ലവ് ദിവസ്' ആചരിക്കാനുള്ള ആഹ്വാനം നല്‍കിയത്.
സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ
സുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെ
കര്‍ണാടയില്‍ ബിജെപി എംപിമാരുടെ വീടുകള്‍ക്ക് മുമ്പില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്യപ്രദേശ് എന്നിവിടങ്ങളിലും കര്‍ഷകര്‍ പ്രതിഷേധിച്ചു. ഹരിയാനയിലെ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. കര്‍ണാലില്‍ മുഖ്യമന്ത്രിയെ തടയാന്‍ കര്‍ഷകര്‍ ശ്രമിച്ചു. ഇവരെ പൊലീസ് തടയുകയായിരുന്നു.
അധ്യക്ഷനാകുമോ? കെ മുരളീധരന്റെ മറുപടി ഇങ്ങനെ..കളി തുടങ്ങി ഗ്രൂപ്പ് നേതാക്കളും
ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ