നരേന്ദ്ര സിംഗ് തോമറിന്റെ ആവശ്യം നിരസിച്ച് കര്‍ഷകര്‍; അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാകേഷ് ടിക്കായത്ത്
ദില്ലി: കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ വാഗ്ദാനം നിരസിച്ച് ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. കഴിഞ്ഞ ദിവസം നരേന്ദ്ര സിംഗ് തോമര്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം പുറത്തുവന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകരുമായ.ി സോപാധികമായ ചര്‍ച്ചകള്‍ നടത്താമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചത്.

എന്നാല്‍ സോപാധികമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. സോപാധികമായ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഈ നിബന്ധനകളെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യം ഉപേക്ഷിക്കണമെന്ന് മോദി സര്‍ക്കാര്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്നും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാണെന്നും കേന്ദ്ര കൃഷ്ി മന്ത്രി അറിയിച്ചത്. രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭ യോഗത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച പുതിയ പദ്ധതികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video
എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നാളികേര ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്നും അധ്യക്ഷ സ്ഥാനത്ത് കര്‍ഷകരില്‍ നിന്നുള്ള ആളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിസഭ യോഗത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 23000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications