ദില്ലിയിലെ കർഷക സമരത്തിന്റെ ചൂട് ബിജെപി ബംഗാളിലറിയും, എബിപി ന്യൂസ്-സിഎന്‍എക്‌സ് സര്‍വ്വേ ഫലം
ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് എബിപി ന്യൂസ്-സിഎന്‍എക്‌സ് സര്‍വ്വേ ഫലം. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കര്‍ഷക സമരം സ്വാധീനിക്കും എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 48.65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. കര്‍ഷക സമരം ബാധിക്കില്ലെന്ന് 35.81 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ മാസങ്ങളായി നടക്കുന്ന കര്‍ഷക സമരത്തിനൊപ്പമാണ് ഭൂരിപക്ഷം പേരും. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം ആളുകള്‍ ആണ് തങ്ങള്‍ കര്‍ഷക സമരത്തിനൊപ്പമാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 20.73 ശതമാനം ആളുകള്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 16.27 ശതമാനം പേര്‍ തങ്ങള്‍ക്ക് അറിയില്ലെന്നോ അഭിപ്രായം ഇല്ലെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായ സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 45.52 ശതമാനം ആളുകള്‍ ആണ്. 39. 34 ശതമാനം പേര്‍ സര്‍ക്കാര്‍ ചെയ്തത് ശരിയാണ് എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. മാസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളൊന്നും നടത്തുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകരുടെ തീരുമാനം
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
നേരത്തെ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കര്‍ഷക സമരത്തിന്റെ ചൂട് ബിജെപി അറിഞ്ഞിരുന്നു. ഇത്തവണ ബംഗാളില്‍ ഭരണം പിടിക്കാന്‍ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഇതുവരെയുളള സര്‍വ്വേ ഫലങ്ങള്‍. എബിപി സര്‍വ്വേ പ്രകാരം മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ വീണ്ടും ബംഗാളില്‍ അധികാരത്തില്‍ വരും. 154 മുതല്‍ 164 വരെ സീറ്റുകള്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടുക. ബിജെപി 102 മുതല്‍ 112 വരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications