എപിഎംസി നിയമം നടപ്പാക്കി കർണാടക; 22ന് വിധാൻ സൗധ കർഷക സംഘടനകൾ ഉപരോധിക്കും
കുറഞ്ഞ താങ്ങുവില നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ് യോഗേന്ദ്ര യാദവ് ആരോപിച്ചു
ബെംഗളൂരു: വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തിയിൽ സമരം തുടരുമ്പോഴും സംസ്ഥാന തലങ്ങളിൽ നിയമം നടപ്പാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കർണാടകയിൽ കേന്ദ്ര നിയമങ്ങളുടെ ചുവടുപിടിച്ച് എപിഎംസി നിയമം കൊണ്ടുവന്നു കഴിഞ്ഞു. ഇതോടെ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി 22-ന് വിധാൻ സൗധ ഉപരോധിക്കുമെന്ന് സംയുക്ത കിസാൻമോർച്ച നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.

എപിഎംസി നിയമം കൊണ്ടുവന്നതോടെ കലബുറഗിയിലും ബല്ലാരിയിലും താങ്ങുവിലയെക്കാൾ കുറഞ്ഞ തുകയ്ക്കാണ് കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്നതിന്റെ തെളിവാണിതെന്നും യോഗേന്ദ്ര യാദവ് ബെംഗളൂരുവിൽ ആരോപിച്ചു.
കുറഞ്ഞ താങ്ങുവില നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ് യോഗേന്ദ്ര യാദവ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം എ.പി.എം.സി.കളെ പൂർണമായി തകർക്കും. ഒപ്പം താങ്ങുവിലയും ഇല്ലാതാക്കും തെറ്റായ പ്രചാരണത്തിലൂടെ കർഷകരുടെ സമരങ്ങളെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപിഎംസി ചട്ടങ്ങൾ അനുസരിച്ച് കർഷകർ വിജ്ഞാപിത മാർക്കറ്റുകളിൽ ലൈസൻസുള്ള ഇടനിലക്കാർക്ക് മാത്രമേ വിൽക്കാൻ പാടുള്ളൂ. സാധാരണയായി കർഷകർ താമസിക്കുന്ന അതേ പ്രദേശത്ത് തന്നെ വിൽക്കണം. ഒരു തുറന്ന മാർക്കറ്റിൽ അല്ല. പരിമിതമായ കർഷകരുടെ വിളവെടുപ്പ് അവരുടെ പ്രാദേശിക എപിഎംസികൾക്ക് പുറത്ത് വിൽക്കാനുള്ള അനുമതി നൽകുന്നതാണ് പുതുക്കിയ നിയമം.
അതേസമയം ഡൽഹിയിലും കർഷക സമരം കൂടുതൽ ശക്തമാവുകയാണ്. കര്‍ഷക സമരത്തെ അവഗണിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. കൂടാതെ മാര്‍ച്ച് 15ന് സ്വകാര്യവത്കരണം, ഇന്ധനവില വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചിരിക്കുതയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26ന് ഭാരത് ബന്ധും കര്‍ഷക സംഘടകള്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് അവതരിപ്പിക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ഭഗത് സിംഗിന്റെ രക്ത സാക്ഷി ദിനമായ മാര്‍ച്ച് 23ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ദില്ലിയിലെ കര്‍ഷക സമര ഭൂമിയില്‍ എത്തി കര്‍ഷകര്‍ക്കൊപ്പം ചേരും.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications