Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക പ്രതിഷേധം: നാഷണൽ ഹൈവേ അതോറിറ്റിയുടെ നഷ്ടം 814 കോടി രൂപയെന്ന് നിധിന്‍ ഗഡ്കരി

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക ബില്ലിനെതിരായി മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് മാർച്ച് 16 വരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 814.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത നഷ്ടം കണക്കിലെടുത്ത് ഉപയോക്തൃ ഫീസ് പിരിവ് പുനഃസ്ഥാപിക്കാൻ സംസ്ഥാന ഭരണകൂടങ്ങളോട് അഭ്യർത്ഥിച്ചതായി റോഡ്-ഉപരിത ഗതാഗതം വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കർഷകരുടെ പ്രതിഷേധം മൂലം വരുമാനനഷ്ടം പ്രധാനമായും സംഭവിച്ചത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും രാജസ്ഥാനിലെ ഏതാനും ടോള്‍ പ്ലാസകളിലുമാണ്. പഞ്ചാബിലാണ് ഏറ്റവും ഉയര്‍ന്ന നഷ്ടം ഉണ്ടായത്. 487 കോടി രൂപയുടെ നഷ്ടമാണി ഇവിടെ നിന്നും ഉണ്ടായിരിക്കുന്നത്. ഹരിയാനയിൽ നിന്നും 326 കോടി രൂപയും രാജസ്ഥാനിൽ 1.40 കോടി രൂപയുമാണ് നഷ്ടം ഉണ്ടായിരിക്കുന്നത്.

farmers-protest

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രതിഷേധം മൂലം വരുമാനനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് കനത്ത നഷ്ടം കണക്കിലെടുത്ത് ഉപയോക്തൃ ഫീസ് പിരിവ് പുനഃസ്ഥാപിക്കുന്നതിനായി ജില്ലാ, സംസ്ഥാന ഭരണകൂടങ്ങളുമായി അഭ്യര്‍ത്ഥിച്ചിട്ടുണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ടോള്‍ പ്ലാസകളുടെ സുഗമമായ പ്രവർത്തനത്തിന് അടിയന്തര ഇടപെടൽ നടത്താൻ പഞ്ചാബ് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

    ഉപയോക്തൃ ഫീസ് പിരിവ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് എൻഎച്ച്എഐ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ചു. കര്‍ഷക പ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍ പ്രതിഷേധക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു.

    നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+