കേന്ദ്രത്തിന് കർഷകരുടെ മുന്നറിയിപ്പ്: കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ അതിർത്തികള്‍ ഉപരോധിക്കും
ദില്ലി: കർഷക സമരം ശക്തമായി പുരോഗമിക്കുന്നതിനിടെ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കർഷകർ. കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ ദില്ലിയിലെ കൂടുതൽ അതിർത്തി മേഖലകളിൽ ഉപരോധസമരം ആരംഭിക്കുമെന്നുമാണ് കർഷക നേതാക്കളുടെ നേതാക്കള്‍.
സമരം അഞ്ച് മാസം പിന്നിടുമ്പോള്‍ ദില്ലി- നോയിഡ അതിർത്തിയിൽ ഉടൻ സമരം ആരംഭിക്കുമെന്നാണ് ബിജെയു നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സമരം എപ്പോഴാണ് ആരംഭിക്കേണ്ടതെന്ന് സംബന്ധിച്ച് സംയുക്ത കിസാൻ മോർച്ചയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദില്ലി അതിർത്തികളായ തിക്രി, സിങ്കു, ഗാസിപൂർ, പൽവൽ, ഷാജഹാൻപൂർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്.

ദില്ലി- നോയിഡ - ദില്ലി അതിർത്തിയായ ചില്ലയിൽ കർഷകർ പ്രതിഷേധം ആരംഭിച്ചെങ്കിലും ദില്ലി പോലീസ് പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം. അതിർത്തിയിലെ തന്നെ പൽവാലിൽ ആരംഭിച്ച സമരത്തിന് ശേഷം ഇവിടെ നിന്ന് പ്രതിഷേധക്കാരെ മാറ്റിയെങ്കിലും പിന്നീട് കർഷക പ്രതിഷേധം പുനരാരംഭിച്ചിരുന്നു. കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് ചെറുത്തുനിൽപ്പ് നടത്തിയതോടെയാണ് കർഷക സമരത്തിന്റെ മുഖമായി രാകേഷ് ടിക്കായത്ത് മാറുകയായിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം
കേന്ദ്രസർക്കാർ കർഷക നിയമങ്ങള്‍ പിൻവലിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ തിക്രി, സിൻഘു അതിർത്തികളിൽ ദീർഘകാലത്തേക്ക് സമരം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. ഇവിടെ കുടിലുകള്‍ നിർമിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കമാണ് കർഷകർ നടത്തിയിട്ടുള്ളത്. ജലദൌർലഭ്യം തടയുന്നതിന് വേണ്ടി കുഴൽക്കിണറുകളും കുത്തിയതിന് പിന്നാലെ വാട്ടർ കൂളറുകളും സ്ഥാപിച്ചിട്ടുണ്ട്.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications