മോശം പെരുമാറ്റത്തിന് പുറത്താക്കി..!! പ്രശസ്ത ഫാഷന്‍ ഡിസൈനറോട് മുന്‍ ഡ്രൈവര്‍ ചെയ്ത പ്രതികാരം..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയ മുന്‍ ഡ്രൈവര്‍ ദില്ലിയിലെ ഫാഷന്‍ ഡിസൈനറോട് ചെയ്തത് ഞെട്ടിക്കുന്ന പ്രതികാരം. ദക്ഷിണ ദില്ലിയിലെ മാളവ്യ നഗറിലാണ് ഇരുപത്തിയാറുകാരിയായ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കാവേരി ലാല്‍ എന്ന ഫാഷന്‍ ഡിസൈനറാണ് ആക്രമിക്കപ്പെട്ടത്. സംഭവം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ലൈബ്രറിയിലെ വായനാമുറിയില്‍ പതിനാലുകാരന് സംഭവിച്ചത്..!! വില്ലൻ അജ്ഞാതനായ മധ്യവയസ്‌കന്‍..!!

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതികള്‍ക്ക് വധശിക്ഷ

ഇത് പ്രതികാരം

ഇത് പ്രതികാരം

ഒന്‍പത് മാസം മുന്‍പ് കാവേരി ലാലിന്റെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അനില്‍. ഇയാളെ മോശം പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു പുറത്താക്കിയത്. ഈ സംഭവത്തിന്റെ പ്രതികാരം തീര്‍്ക്കുകയായിരുന്നു അനില്‍ എന്ന് പോലീസ് പറയുന്നു.

കഴുത്ത് മുറിച്ചു

കഴുത്ത് മുറിച്ചു

കാവേരിയും കുടുംബവും താമസിച്ചിരുന്ന ഫ്‌ളാറ്റിന് പുറത്ത് വെച്ച് അനില്‍ കാവേരിയുടെ കഴുത്ത് വെട്ടിമുറിക്കുകയായിരുന്നു. ശിവാലിക് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലാണ്.

ആസുത്രണം ചെയ്ത പദ്ധതി

ആസുത്രണം ചെയ്ത പദ്ധതി

ആക്രമണം പ്രതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് കരുതപ്പെടുന്നത്. സംഭവം നടന്ന ദിവസം ഇയാള്‍ കാവേരിയുടെ ഫ്‌ളാറ്റിലെത്തി താന്‍ അടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയാണെന്നും കാവേരിയുടെ കാര്‍ മാറ്റിയിടണം എന്നും ആവശ്യപ്പെടുകയായിരുന്നു.

പ്രതി രക്ഷപ്പെട്ടു

പ്രതി രക്ഷപ്പെട്ടു

ഇത് പ്രകാരം കാര്‍ മാറ്റിയിടാന്‍ കാവേരി താഴെയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ചെന്നു. കാറിനകത്ത് കയറിയ ഉടന്‍ അനില്‍ കാവേരിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട രണ്ട് പേര്‍ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

നില ഗുരുതരം

നില ഗുരുതരം

നേരത്തെ അനിലിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരം തീര്‍ത്തതാവാം എന്ന് കാവേരിയുടെ അമ്മ രേഖ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാവേരിയുടെ നില ഗുരുതരമാണ്.

തിരച്ചിൽ വ്യാപകം

തിരച്ചിൽ വ്യാപകം

അനിലിന് വേണ്ടി ദില്ലി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്തുള്ള മറ്റ് ഡ്രൈവര്‍മാരില്‍ നിന്നും അനിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. കാവേരി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പോലീസ് വ്യക്തമാക്കി.

English summary
Fashion designer in Delhi allegedly attacked with knief by ex driver
Please Wait while comments are loading...