അച്ഛനും 18 തികയാത്ത മകനും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!കൂട്ടുനിന്നത് അമ്മയും സഹോദരനും

  • By: Afeef
Subscribe to Oneindia Malayalam

ഹൈദരാബാദ്: സഹോദരികളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ മധ്യവയസ്‌ക്കനെയും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് മൈലാര്‍ദേവ്പള്ളിയിലെ ജാഫര്‍ എന്നയാളും ഇയാളുടെ ഇളയമകനുമാണ് കസ്റ്റഡിയിലുള്ളത്.

മൈലാര്‍ദേവ്പള്ളിയില്‍ താമസിക്കുന്ന എട്ടും പത്തും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ പ്രതികള്‍ ഒരു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തങ്ങളുടെ മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഒരു വര്‍ഷത്തോളം പീഡനം...

ഒരു വര്‍ഷത്തോളം പീഡനം...

ജാഫറും മകനും അയല്‍വാസികളായ പെണ്‍കുട്ടികളെ ഒരു വര്‍ഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കിരുന്നെന്നാണ് പോലീസ് പറയുന്നത്. മൈലാര്‍ദേവ്പള്ളിയില്‍ താമസിക്കുന്ന ജാഫര്‍ പെണ്‍കുട്ടികളുടെ അമ്മയുമായി ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.

പെണ്‍കുട്ടിക്ക് വയറുവേദന...

പെണ്‍കുട്ടിക്ക് വയറുവേദന...

പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ക്ക് സ്‌കൂളില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടികളോട് ടീച്ചര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ചൂഷണത്തിനിരയായ കാര്യം ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

അച്ഛനും പ്രായപൂര്‍ത്തിയാകാത്ത മകനും...

അച്ഛനും പ്രായപൂര്‍ത്തിയാകാത്ത മകനും...

മൈലാര്‍ദേവ്പള്ളിയിലെ ജാഫറിനെയും ഇയാളുടെ ഇളയ മകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും മകനും ചേര്‍ന്നാണ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അമ്മയും സഹോദരനും അറിയാമായിരുന്നു...

അമ്മയും സഹോദരനും അറിയാമായിരുന്നു...

രക്ഷിതാക്കളുടെ അറിവോടെയായിരുന്നു പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. പതിമൂന്നുകാരനായ പെണ്‍കുട്ടികളുടെ സഹോദരനും പ്രതികള്‍ക്ക് ഒത്താശ ചെയ്ത് നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു. ഇവരെയെല്ലാം വിശദമായി ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഹിളാമന്ദിരത്തിലേക്ക് മാറ്റി...

മഹിളാമന്ദിരത്തിലേക്ക് മാറ്റി...

പീഡനത്തിന്റെ ഭീതിയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇതുവരെ മുക്തമായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടികളെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നും പതിനാറു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഹൈദരാബാദിലെത്തുന്നത്. ഇവരുടെ അച്ഛന്‍ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ്, അമ്മ സെക്യൂരിറ്റി ജീവനക്കാരിയായും ജോലി ചെയ്യുകയാണ്.

English summary
Father-son held for sexually abusing minor girls.
Please Wait while comments are loading...