കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ്: മെയ് 25ലേയ്ക്ക് മാറ്റി, താഴ് വര ശാന്തമാകുന്നത് കാതോര്‍ത്ത് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന അനന്ത്‌നാഗ് ലോക് സഭാ തിരഞ്ഞെടുപ്പ് മെയ് 25ലേയ്ക്ക് മാറ്റി. സംഘര്‍ഷവും ശ്രീനഗര്‍ തിരഞ്ഞെടുപ്പിലെ കുറഞ്ഞ വോട്ടിംഗ് ശതമാനവും കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പിഡിപി സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ തസാദുഖ് മുഫ്തി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ വെടിവെയ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോളിംഗ് ബൂത്തുകളാക്കി തയ്യാറാക്കിയ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകള്‍ ഉപേക്ഷിച്ച് പോയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതോടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

കശ്മീരിലെ സ്ഥിതി ശാന്തമാകുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. പോളിംഗ് സ്‌റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന രാത്രി കശ്മീരിലെ രണ്ട് സ്‌കൂളുകള്‍ ഞായറാഴ്ച അഗ്നിക്കിരയാക്കിയിരുന്നു. തുടര്‍ന്നാണ് കശ്മീരിലെ ക്രമസമധാന നില സാധാരണ നിലയിലായതിന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്ന നിഗമനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേരുന്നത്. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനുള്ള അക്രമങ്ങളാണ് താഴ് വരയില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതെന്നാണ് പിഡിപിയും ആരോപിയ്ക്കുന്നത്. സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു.

English summary
The Election Commission deferred on Monday the Lok Sabha bypoll in Anantnag, due to be held on Wednesday, to May 25 following reports from the Jammu and Kashmir administration as well as the state's chief electoral officer that there may be violent attempts by some miscreant elements to thwart the polling process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X